കസ്​റ്റഡി മരണം: ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം -വെൽ​െഫയർ പാർട്ടി

കാഞ്ഞിരപ്പള്ളി: റിമാൻഡിൽ കഴിയുന്നതിനിടെ കാഞ്ഞിരപ്പള്ളി സ്വദേശി ഷഫീഖ്​ മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് വെൽ​െഫയർ പാർട്ടി സംസ്ഥാന ട്രഷറർ പി.എ. അബ്​ദുൽ ഹക്കീം ആവശ്യപ്പെട്ടു. ഷഫീഖി​ൻെറ കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അനാഥമായ കുടുംബത്തിന് അടിയന്തരമായി സർക്കാർ ധനസഹായം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാറി​ൻെറ ഭാഗത്തുനിന്ന് നടപടികളുണ്ടായില്ലെങ്കിൽ പാർട്ടി ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജില്ല ജനറൽ സെക്രട്ടറി പി.എ. നിസാം പറഞ്ഞു. ജില്ല കമ്മിറ്റി അംഗം നിസാർ അഹമ്മദ്, കാഞ്ഞിരപ്പള്ളി മണ്ഡലം സെക്രട്ടറി പി.പി. അബ്​ദുസ്സമദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. KTL WELFARE PARTY SHEFEEQ വെൽ​െഫയർ പാർട്ടി സംസ്ഥാന ട്രഷറർ പി.എ. അബ്​ദുൽ ഹക്കീം, ജില്ല ജനറൽ സെക്രട്ടറി പി.എ. നിസാം എന്നിവർ മരണപ്പെട്ട ഷഫീഖി​ൻെറ കുടുംബാംഗങ്ങളോടൊപ്പം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.