മണിമല പദ്ധതി: ബി.ജെ.പി മാര്‍ച്ച് രാഷ്​ട്രീയ പ്രേരിതം - എന്‍. ജയരാജ്

പൊൻകുന്നം: മണിമല മേജര്‍ കുടിവെള്ള പദ്ധതി പൂര്‍ത്തിയാകുമെന്ന് ഉറപ്പായ അവസ്ഥയില്‍ പദ്ധതിയില്‍ അപാകതയും അഴിമതിയും ആരോപിച്ച് എം.എല്‍.എയുടെ വസതിയിലേക്കുള്ള ബി.ജെ.പി മാര്‍ച്ച് രാഷ്​ട്രീയ താൽപര്യവും തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ നിയോജകമണ്ഡലത്തില്‍ നടന്നുവരുന്ന വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ തമസ്‌കരിക്കാനുമുള്ള ശ്രമം മാത്രമാണെന്ന് ഡോ. എൻ. ജയരാജ് എം.എൽ.എ. അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം നേരത്തേ ഒരുക്കി​െവച്ചിരുന്നതുകൊണ്ട് മാത്രമാണ് പദ്ധതി പ്രഖ്യാപിച്ചയുടന്‍തന്നെ ജലവിതരണം സാധ്യമായത്. കാഞ്ഞിരപ്പള്ളി, ചിറക്കടവ് പഞ്ചായത്തുകളിലെ കുടുംബങ്ങള്‍ക്കായി തയാറാക്കിയ കുടിവെള്ള പദ്ധതി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 69.68 കോടി രൂപ അനുവദിച്ചതി​ൻെറ ടെൻഡര്‍ നടപടികളാണ്​ ഇപ്പോൾ നടക്കുന്നത്​. ഇത്തരം രാഷ്​ട്രീയപ്രേരിത സമരങ്ങൾ പൊതുജനം തിരിച്ചറിയുമെന്ന്​ എം.എല്‍.എ പ്രസ്താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.