ഷാനിമോൾക്ക്​ വേണം, സുമനസ്സുകളുടെ സഹായം

കാഞ്ഞിരപ്പള്ളി: നിയന്ത്രണംവിട്ട കാർ ഇടിച്ച് ഇരുകാലുകളും ഇടുപ്പെല്ലും തകർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥിനി സഹായം തേടുന്നു. പാറത്തോട് പബ്ലിക്​ ലൈബ്രറി ലെയിനിൽ ഇടപറമ്പിൽ സാബു-ലൈല ദമ്പതികളുടെ മകളും കുട്ടിക്കാനം മരിയൻ കോളജിലെ പി.ജി വിദ്യാർഥിനിയുമായ ഷാനിമോളാണ് സഹായം തേടുന്നത്. ഈ മാസം 12ന് ദേശീയ പാതയോരത്തുകൂടി നടന്നു​വരുകയായിരുന്ന ഷാനിമോളെ പാറത്തോടിന് സമീപം നിയന്ത്രണംവിട്ട കാർ മറ്റൊരു കാറിനിടയിൽവെച്ച്​ ഞെരിക്കുകയായിരുന്നു. മൂന്ന് ഓപറേഷനുകൾ കഴിഞ്ഞു. ലക്ഷക്കണക്കിന് രൂപ ചികിത്സക്ക്​ വേണം. നിർധനരായ മാതാപിതാക്കൾക്ക് ചികിത്സ ചെലവുകൾ താങ്ങാൻ ഒരു നിവൃത്തിയുമില്ല. ഷാനിമോളെ സഹായിക്കാൻ പാറത്തോട് പഞ്ചായത്ത് പ്രസിഡൻറ്​ ജോണിക്കുട്ടി മഠത്തിനകം രക്ഷാധികാരിയും ടി.എ. സെയ്നില്ല കൺവീനറും ഷാഹുൽ ഹമീദ് (സ്​റ്റാർ ഫിഷറീസ്) ട്രഷററുമായി കമ്മിറ്റി രൂപവത്​കരിച്ച്​ ഇന്ത്യൻ ഓവർസീസ് ബാങ്കി​ൻെറ പാറത്തോട് ശാഖയിൽ അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പർ: 227101000009790. ഐ.എഫ്.എസ്​.സി കോഡ്: IOBA0002271. KTL SHANIMOL ഷാനിമോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.