എരുമേലി പേട്ടതുള്ളൽ നാളെ

എരുമേലി: ചരിത്രപ്രസിദ്ധമായ അമ്പലപ്പുഴ, ആലങ്ങാട്ട് ദേശക്കാരുടെ പേട്ടതുള്ളൽ തിങ്കളാഴ്ച നടക്കും. കോവിഡ് സാഹചര്യത്തിൽ 50 പേർ മാത്രമാണ് ഒരു സംഘത്തിലുണ്ടാകുക. കോവിഡ് പരിശോധനക്ക് വിധേയമായവരാണ് സംഘത്തിൽ പങ്കെടുക്കുക. അയ്യപ്പ​ൻെറ തിടമ്പിനുമുന്നില്‍ പേട്ട പണം നിക്ഷേപിച്ച് അമ്പലപ്പുഴ സംഘം പേട്ടതുള്ളലിന് തയാറെടുക്കും. ആകാശത്ത് കൃഷ്ണപ്പരുന്ത് പ്രത്യക്ഷപ്പെടുന്നതോടെ പേട്ട ധര്‍മശാസ്താ ക്ഷേത്രത്തില്‍നിന്ന്​ അമ്പലപ്പുഴ സംഘത്തി​ൻെറ പേട്ട ആരംഭിക്കും. വാവർ പള്ളിയിലേക്കെത്തുന്ന അമ്പലസംഘത്തിന് ജമാഅത്ത് ഭാരവാഹികള്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് വാവരുടെ പ്രതിനിധിയുമായി ശ്രീധര്‍മശാസ്താ ക്ഷേത്ത്രിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതോടെ അമ്പലപ്പുഴ ദേശക്കാരുടെ പേട്ട അവസാനിക്കും. പകല്‍വെളിച്ചത്തില്‍ ആകാശത്ത് നക്ഷത്രം പ്രത്യക്ഷപ്പെടുന്നതോടെ ആലങ്ങാട്ട് സംഘം പേട്ടതുള്ളല്‍ ആരംഭിക്കും. പേട്ട ധർമശാസ്താ ക്ഷേത്രത്തിൽനിന്ന്​ (കൊച്ചമ്പലം) ആരംഭിച്ച് ശ്രീധർമശാസ്താ ക്ഷേത്രത്തിൽ (വലിയമ്പലം) പ്രവേശിക്കുന്നതോടെ പേട്ടക്ക്​ സമാപനമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.