എരുമേലി പേട്ടതുള്ളൽ: അമ്പലപ്പുഴ സംഘം നാളെ​ പുറപ്പെടും

സ്വർണത്തിടമ്പ്​ കൊണ്ടുപോകുന്നത്​ കാറി​ൽ ആലപ്പുഴ: എരുമേലി പേട്ടതുള്ളലിന്​ അമ്പലപ്പുഴ സംഘം വെള്ളിയാഴ്​ച​ അമ്പല​പ്പുഴ ക്ഷേത്രത്തിൽനിന്ന്​ പുറപ്പെടുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോവിഡ്​ മാനദണ്ഡം പാലിച്ച്​ 50 പേർക്ക്​ മാത്രമാണ്​ ഇക്കുറി അനുമതി​. നറുക്കെടുപ്പില​ൂടെ തയാറാക്കിയ മുൻഗണനപട്ടികയിൽനിന്നുള്ള 50 ഭക്തർ​ പ​െങ്കടുക്കും. രഥയാത്ര ഒഴിവാക്കിയതിനാൽ എഴുന്നള്ളിക്കാനുള്ള സ്വർണത്തിടമ്പ്​ കാറിലാണ്​ കൊണ്ടുപോകുന്നത്​. അഞ്ചുപേർ വീതമുള്ള സംഘം 10 കാറുകളിലാണ്​ യാത്ര. വെള്ളിയാഴ്​ച രാവിലെ എട്ടിന്​ യാത്ര ആരംഭിക്കും. തകഴി, ആനപ്രമ്പാൽ ധർമ ശാസ്​ത്രാക്ഷേത്രം, ചക്കുളത്തുകാവ്​ ദേവിക്ഷേത്രം, തിരുവല്ല വല്ലഭ സ്വാമി ക്ഷേത്രം, കവിയൂർ മഹാദേവക്ഷേത്രം, മല്ലപ്പള്ളി മഹാദേവക്ഷേത്രം, കോട്ടാങ്ങൽ ദേവീക്ഷേത്രം എന്നിവിടങ്ങളിൽ ദർശനത്തിനുശേഷം മണിമലക്കാവ്​ ദേവീക്ഷേ​ത്രത്തിലെത്തും. ഒമ്പതിന്​ ആഴിപൂജ നടത്തിയശേഷം 10ന്​ എരുമേലിയിലെത്തും. 11നാണ്​ പേട്ടതുള്ളൽ. 12ന്​ എരുമേലിയിൽ തങ്ങി 13ന്​ പമ്പയിലേക്ക്​ തിരിക്കും. ഏഴിന്​ 18ാംപടി കയറി ദർശനം നടത്തി വിരിയിലേക്ക്​ പോകും. 14ന്​ നെയ്യഭിഷേകവും വൈകീട്ട്​ മകര​വിളക്ക്​ ദർശനവും അത്താഴപൂജക്ക്​ എള്ള്​ നിവേദ്യവും നടത്തും. 15ന്​ മാളികപ്പുറം മണ്ഡപത്തിൽനിന്ന്​ ശീവേലി എഴുന്നള്ളത്ത്​ നടക്കും. പതിനെട്ടാംപടി കഴുകി പടിയിൽ കർപ്പൂരാരതി നടത്തും. തിരിച്ചെഴുന്നെള്ളിപ്പ്​ മാളികപ്പുറത്ത്​ എത്തുന്നതോടെ ശീവേലി സമാപിക്കും. ഇതിനുശേഷം തിരുവാഭരണം ചാർത്തിയ അയ്യപ്പ വിഗ്രഹം ദർശിച്ച്​ വിരിയിൽ എത്തി കർപ്പൂരാഴി പൂജ നടത്തുന്നതോടെ എട്ടുനാളത്തെ തീർഥാടനം അവസാനിപ്പിച്ച്​ മലയിറങ്ങും. സമൂഹപ്പെരിയോർ കളത്തിൽ ചന്ദ്രശേഖരൻ നായർ ഈവർഷം ശബരിമലദർശനം ഒഴിവാക്കി. അമ്പലപ്പുഴ കരപ്പെരിയോനും മുതിർന്ന അംഗവുമായ എൻ. ഗോപാലകൃഷ്​ണപിള്ള മുഖ്യകാർമികത്വം വഹിക്കും. വാർത്തസമ്മേളനത്തിൽ സംഘം പ്രസിഡൻറ്​ ആർ. ഗോപകുമാർ, വൈസ്​ പ്രസിഡൻറ്​ ജി. ശ്രീകുമാർ, ജോയൻറ്​ സെക്രട്ടറിവിജയ്​ മോഹൻ എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.