അനുസ്മരണ സമ്മേളനം

കുറിച്ചി: ജാതിമത ചിന്തകള്‍ക്ക് അതീതമായി മനുഷ്യനെ ഒന്നായി കാണാനും കരുതാനും സ്‌നേഹിക്കാനും പഠിപ്പിച്ച സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്നു പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ അസോ. സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. കുറിച്ചി വലിയ പള്ളിയില്‍ ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ 57ാം ഓര്‍മപ്പെരുന്നാളിനോടുബന്ധിച്ച് നടന്ന ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ കാതോലിക്ക സ്ഥാനാരോഹണ നവതിയോടനുബന്ധിച്ച് ഇന്ത്യന്‍ തപാല്‍ വകുപ്പ് പുറത്തിറക്കിയ സ്​റ്റാമ്പ് ചങ്ങനാശ്ശേരി ഡിവിഷന്‍ അസി. സൂപ്രണ്ട് ഓഫ് പോസ്​റ്റ് ഓഫിസ് അരുണ്‍ ആര്‍.നാഥ് അസോ. സെക്രട്ടറി അഡ്വ. ബിജു ഉമ്മന്​ നല്‍കി പ്രകാശനം ചെയ്തു. സമ്മേളനത്തിൽ വികാരി ഫാ. ഇട്ടി തോമസിസ്​ അധ്യക്ഷതവഹിച്ചു. നഥനയേല്‍ റമ്പാന്‍, ഫാ. ബഹനാന്‍ കോരൂത്, ശിവകുമാര്‍ എം, കെ. വിനോദ് ബാബു, കെ.വി വിജിമോള്‍, ട്രസ്​റ്റി കെ.ജെ. കുറിയാക്കോസ്, സെക്രട്ടറി കെ.സി. ചാക്കോ എന്നിവര്‍ സംസാരിച്ചു. KTL KURICHY VALIYAPALLY ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ കാതോലിക്ക സ്ഥാനാരോഹണ നവതിയോടനുബന്ധിച്ച് ഇന്ത്യന്‍ തപാല്‍ വകുപ്പ് പുറത്തിറക്കിയ സ്​റ്റാമ്പ് ചങ്ങനാശ്ശേരി ഡിവിഷന്‍ അസി. സൂപ്രണ്ട് ഓഫ് പോസ്​റ്റ് ഓഫിസ് അരുണ്‍ ആര്‍.നാഥ് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്​ നല്‍കി പ്രകാശനം ചെയ്യുന്നു വേളൂർ തെക്കേ പൈനിപ്പാടത്തും തരിശുനില കൃഷി കോട്ടയം: നിയമയുദ്ധത്തിനൊടുവിൽ പ്രകൃതിക്ക്​ ജയം. മൂന്ന്​ സൻെറ്​ വീതം ചെറു തുണ്ടുകളാക്കി മാറ്റി നിലംനികത്താനൊരുങ്ങിയ തെക്കേ ​ൈപനിപ്പാടത്ത് ജനകീയ കൂട്ടായ്മയും കൃഷിക്കാരും ചേർത്ത് വിത്തെറിഞ്ഞപ്പോൾ നിയമവഴികളിലും ഹരിതകേരളം പുനർജനിച്ചു. മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായാണ്​ വേളൂർ തെക്ക് പൈനിപ്പാടത്ത്​ തരിശുനില കൃഷി സാധ്യമായത്. നിലം നികത്തലി​ൻെറ പേരിൽ അടച്ച നീർച്ചാലുകൾ തെളിച്ചാണ്​ തരിശുനില കൃഷിക്കായി നിലമൊരുക്കിയത്. വിത മഹോത്സവം നദീ പുനർസംയോജന പദ്ധതി കോഓഡിനേറ്റർ അഡ്വ. കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ സി.ജി. രഞ്ജിത് അധ്യക്ഷതവഹിച്ചു. സി.എൻ. സത്യനേശൻ, രാധാകൃഷ്ണൻ നെല്ലിപ്പള്ളി, എം.പി. പ്രവീൺ, പാടശേഖര സമിതി പ്രസിഡൻറ് ഫീലിപ്പോസ് കുര്യാക്കോസ് കൊണ്ടേക്കരി, ആർ. അനീഷ്, വിപിൻദാസ്, പി.ആർ. സാബു എന്നിവർ സംസാരിച്ചു. KTL VELOOR PADDY വേളൂർ തെക്ക് പൈനിപ്പാടത്ത്​ തരിശുനില കൃഷിയിറക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.