ഗാന്ധിനഗർ: ആർപ്പുക്കര പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വോട്ടുരേഖപ്പെടുത്തിയ ശേഷം വിവാഹം, വിവാഹശേഷം 'വധു'വുമൊത്ത് വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിലും പങ്കെടുക്കും. ആർപ്പുക്കര പഞ്ചായത്തിലെ ഒമ്പതാം വാർഡ് (മെഡിക്കൽ കോളജ്) മെംബർ ആർപ്പൂക്കര കിഴക്കേപ്പറമ്പിൽ ഫിലിപ്പിൻെറ മകൻ അരുൺ ഫിലിപ് ആണ് വിവാഹിതനാകുന്നത്. ബുധനാഴ്ച രാവിലെ 12ന് കുടമാളൂർ സൻെറ് മേരി ഫെറോന പള്ളിയിലാണ് വിവാഹം. പാലാ, കടനാട് അഴകത്ത് അഗസ്റ്റിൻ -റോസമ്മ ദമ്പതികളുടെ മകൾ അമലയാണ് വധു. രാവിലെ പതിനൊന്നിനായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ പങ്കെടുക്കേണ്ടതിനാൽ വിവാഹ സമയം മാറ്റുകയായിരുന്നു. 11മണിക്ക് ആർപ്പൂക്കര പഞ്ചായത്ത് ഹാളിലാണ് പ്രസിഡൻറ് തെരഞ്ഞെടുപ്പ്. സ്ഥാനാർഥി കോൺഗ്രസിലെ റോസ്ലി ടോമിച്ചൻ. പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ അരുൺ വോട്ടു രേഖപ്പെടുത്തിയ ശേഷം വിവാഹിതനാകും. തുടർന്ന് അമലയുമായി വന്ന് രണ്ടിന് നടക്കുന്ന വൈസ് പ്രസിഡൻറ് തെരെഞ്ഞെടുപ്പിലും പങ്കെടുക്കും. രണ്ട് മുന്നണി സ്ഥാനാർഥികളേയും രണ്ട് സ്വതന്ത്രയേയും പരാജയപ്പെടുത്തിയാണ് കോൺഗ്രസ് പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.