നറുക്കി​െനാപ്പം കോവിഡും; നാടകീയതകൾക്ക്​ സാക്ഷിയായി കോട്ടയം നഗരസഭ

കോട്ടയം: നറുക്കി​ൻെറ ആകാംക്ഷക്കൊപ്പം കോട്ടയം നഗരസഭ ചെയർമാൻ, ​ൈവസ്​ ചെയർമാൻ തെരഞ്ഞെടുപ്പുകളിൽ നിറഞ്ഞത്​ നാടകീയത. ടോസി​ൻെറ പിരിമുറുക്കത്തിനൊപ്പം കോവിഡും കളംനിറഞ്ഞു. ആകാംക്ഷക്കിടെ തിങ്കളാഴ്​ച രാവിലെ 11ഓടെ തെരഞ്ഞെട​ുപ്പ്​ നടപടിക്രമങ്ങൾക്ക്​ തുടക്കമായി. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ബിന്‍സി സെബാസ്​റ്റ്യ​ൻെറ പേര്​ മുൻ നഗരസഭ അധ്യക്ഷ ഡോ. പി.ആര്‍. സോന നിര്‍ദേശിച്ചു. സാബു മാത്യു പിന്താങ്ങി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ ഷീജ അനിലിനെ ജോസ് പള്ളിക്കുന്നേല്‍ നിര്‍ദേശിച്ചു, എന്‍.എന്‍. വിനോദ് പിന്താങ്ങി. എന്‍.ഡി.എ സ്ഥാനാര്‍ഥിയായ റീബ വര്‍ക്കിയെ ശങ്കരന്‍ നിര്‍ദേശിച്ചപ്പോള്‍ വിനു ആര്‍. മോഹന്‍ പിന്താങ്ങി. വോട്ടെടുപ്പില്‍ ആദ്യഘട്ടത്തില്‍ എന്‍.ഡി.എക്ക്​ ഏഴ് വോട്ട്​ മാത്രം കിട്ടിയതോടെ മുന്നണിയെ ഒഴിവാക്കി വീണ്ടും വോട്ടെടുപ്പ്. അപ്പോഴും യു.ഡി.എഫിനും എല്‍.ഡി.എഫിനും വോട്ട് തുല്യനിലയിലായതോടെ നറുക്കെടുപ്പില്‍ ബിന്‍സി അധ്യക്ഷയായി. സമാനനിലയിൽ വൈസ്​ ചെയർമാൻ തെരഞ്ഞെടുപ്പും നറുക്കെടുപ്പിലേക്ക്​ നീങ്ങുമെന്നതിനാൽ ഭാഗ്യം മറിച്ചായാൽ എന്താകുമെന്ന ആശങ്ക യു.ഡി.എഫ്​ മുഖങ്ങളിൽ നിറഞ്ഞിരുന്നു. എന്നാൽ, ചെയർപേഴ്​സൻ തെരഞ്ഞെടുപ്പിൽ വോട്ട്​ ചെയ്​ത കോവിഡ് ബാധിതനായ എല്‍.ഡി.എഫ് കൗൺസിലർക്ക്​ ആശുപത്രിയിലേക്കു തിരിച്ചു പോകേണ്ടി വന്നതോടെ യു.ഡി.എഫിനു മേല്‍ക്കൈയായി. ഒരു വോട്ടി​ൻെറ ഭൂരിപക്ഷത്തില്‍ ഗോപകുമാര്‍ ജയിച്ചു. ഇത്​ യു.ഡി.എഫിന്​ ആശ്വാസമായി. സി.പി.എമ്മിലെ ജിബി ജോണായിരുന്നു എതിരാളി. കോവിഡും ​തെരഞ്ഞെടുപ്പിൽ നാകീയത തീർത്ത​ു. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ മൂന്ന് അംഗങ്ങള്‍ പി.പി.ഇ കിറ്റ് ധരിച്ചാണ്​ എത്തിയത്​. മറ്റൊരാള്‍ ആംബുലന്‍സില്‍ ഡോക്ടർക്കൊപ്പമായിരുന്നു വോട്ടിനെത്തിയത്​. ക്വാറൻറീനിലായതിനാല്‍ യു.ഡി.എഫിലെ രണ്ട് അംഗങ്ങളും പിതാവ് കോവിഡ് ബാധിച്ചു മരിച്ചതിനെത്തുടര്‍ന്ന്​ എല്‍.ഡി.എഫിലെ ഒരംഗവുമാണ്​ പി.പി.ഇ കിറ്റ് ധരിച്ചെത്തി വോട്ട് ചെയ്തത്​. ഇവര്‍ക്കായി ഒരു മുറി തയാറാക്കിയിരുന്നു. ഇവിടെയത്തി ഇവരുടെ വോട്ട് ശേഖരിച്ചു. കോവിഡ് പോസിറ്റിവായതിനു പിന്നാലെ ന്യുമോണിയ ബാധിച്ച എല്‍.ഡി.എഫ് അംഗം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് ആംബുലന്‍സില്‍ ഡോക്ടര്‍, നഴ്‌സ് ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പമാണ് എത്തിയത്. ഇദ്ദേഹം രാവിലെ വോട്ട് ചെയ്​തെങ്കിലും ഉച്ചകഴിഞ്ഞു ആരോഗ്യനില മോശമായതോടെ ആശുപത്രിയിലേക്കു മാറ്റി. കോവിഡ് പോസിറ്റിവായ ബി.ജെ.പി അംഗം വോട്ട് ചെയ്യാന്‍ എത്തിയതുമില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.