യു.ഡി.എഫ് സംവിധാനത്തിനൊപ്പം ചേർന്നുനിൽക്കും -ബിന്‍സി സെബാസ്​റ്റ്യൻ

കോട്ടയം: എല്ലാവരുമായി സഹകരിച്ച്​ മുന്നോട്ടുപോകുമെന്ന്​ കോട്ടയം നഗരസഭ അധ്യക്ഷ ബിന്‍സി സെബാസ്​റ്റ്യൻ. എല്ലാവരുടെയും സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നു. വേർതിരിവുകൾ കാട്ടാത്ത മുഴുവൻ കൗൺസിലർമാർ​ക്കുമൊപ്പം ഒറ്റ​ക്കെട്ടായി മുന്നോട്ടു​േപാകാനാണ്​ ശ്രമിക്കുക. നഗരസഭയിലെ 52 വാര്‍ഡിനും തുല്യപരിഗണന നല്‍കുന്ന രീതിയിലുള്ള വികസന പ്രവര്‍ത്തനങ്ങളാകും നടപ്പാക്കുകയെന്നും അവർ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. നഗരസഭ അധ്യക്ഷ സ്ഥാനത്തെത്തുമെന്ന്​ പ്രതീക്ഷിച്ചിരുന്നില്ല. ഈശ്വര​ൻെറ അനുഗ്രഹം തുണയായി. യു.ഡി.എഫ് സംവിധാനത്തിനൊപ്പം ചേർന്നുനിൽക്കും. റോഡ്, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്കാകും മുന്‍ഗണന. സ്ത്രീ സംരക്ഷണം ഉറപ്പാക്കുന്നതിനാവശ്യമായ ക്ഷേമപദ്ധതികള്‍ വിഭാവനം ചെയ്യും. കുടിവെള്ളം, മാലിന്യസംസ്‌കരണം തുടങ്ങിയ കാര്യങ്ങളില്‍ പഠിച്ച ശേഷം പ്രതികരിക്കാമെന്നായിരുന്നു ബിന്‍സിയുടെ മറുപടി. വിജയിച്ച പിന്നാലെ ബിൻസിയെ അഭിനന്ദിച്ച്​ എതിർസ്ഥാനാർഥിയായിരുന്ന എൽ.ഡി.എഫിലെ ഷീജ അനിൽ രംഗത്ത്​ എത്തിയത്​ കൈയടിയും നേടി. -- തലപ്പടം dp ഫോൾഡറിൽ--

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.