ജെ.ഡി.എസ് കേരള ഘടകത്തിൽ തർക്കങ്ങളില്ല ^എച്ച്.ഡി. ദേവഗൗഡ

ജെ.ഡി.എസ് കേരള ഘടകത്തിൽ തർക്കങ്ങളില്ല -എച്ച്.ഡി. ദേവഗൗഡ ബംഗളൂരു: ജെ.ഡി.എസ് കേരള ഘടകത്തിൽ നിലവിൽ തർക്കങ്ങളൊന്നുമില്ലെന്നും പാർട്ടിയുടെ മുതിർന്ന നേതാവായ സി.കെ. നാണു എം.എൽ.എക്കെതിരെ നടപടിയൊന്നും എടുക്കില്ലെന്നും ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ പറഞ്ഞു. കേരളത്തിെല ജെ.ഡി.എസിൽ നാലുപേർ മാത്രമാണ് വിമത പക്ഷത്തുള്ളത്. ഇവരെ നാലുപേരെയും പാർട്ടിയിൽനിന്നും പുറത്താക്കിയിട്ടുണ്ട്. ജില്ല ഘടകങ്ങൾ ഒൗദ്യോഗിക വിഭാഗത്തിനാണ് പിന്തുണ നൽകുന്നത്. പാർട്ടിയുടെ മുതിർന്ന നേതാവായ സി.കെ. നാണു എം.എൽ.എക്കെതിരെ നടപടിയൊന്നും എടുക്കില്ലെന്നും നാണു പക്വതയോടെ പെരുമാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്നുമാസമായി ജെ.ഡി.എസുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങളാണ് പ്രചരിക്കുന്നത്. അതെല്ലാം വെറും കലാപരിപാടി മാത്രമായി കണ്ടാൽ മതി. പ്രാദേശിക പാർട്ടിയായ ജെ.ഡി.എസിനെ കെട്ടിപ്പടുക്കാനും നിലനിർത്താനുമുള്ള പരിശ്രമങ്ങൾ പ്രവർത്തകർക്കും ഭാരവാഹികൾക്കും നന്നായി അറിയാം. ആർക്കും ജെ.ഡി.എസിനെ അങ്ങനെ തുടച്ചുനീക്കാനോ ഉലക്കാനോ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജെ.ഡി.എസ് കേരള ഘടകത്തിലെ തർക്കങ്ങൾ രൂക്ഷമായിരിക്കെ ആദ്യമായാണ് പാർട്ടി ദേശീയ അധ്യക്ഷൻ നിലപാട് വ്യക്തമാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.