തദ്ദേശ തെരഞ്ഞെടുപ്പിൽ വിശ്വാസികളുടെ ഉള്ളി​െല വേദന പ്രതിഫലിച്ചു -യാക്കോബായ സഭ

കോട്ടയം: വിശ്വാസികളുടെ ഉള്ളി​െല വേദനയാണ്​ തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തി​ൻെറ പലഭാഗത്തും പ്രതിഫലിച്ചതെന്ന്​ സഖറിയാസ് മാര്‍ പോളികാര്‍പോസ് മെത്രാപ്പോലീത്ത. സഭാ വിശ്വാസികള്‍ ചില രാഷ്​ട്രീയ പാര്‍ട്ടികളുടെ പരമ്പരാഗത വോട്ട് ബാങ്കാണെന്ന ചിന്ത പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മാറ്റിമറിച്ചു. സഭയെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. യാക്കോബായ അവകാശ സംരക്ഷണയാത്രയുടെ ഭാഗമായി നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭ തര്‍ക്കം പരിഹരിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നു. പ്രശ്‌നം ശാശ്വതമായി പരിഹരിക്കാൻ പൊതുസമൂഹം സ്വീകരിക്കുന്ന ഏതുനടപടിയെയും സഭ അംഗീകരിക്കും. സമാധാനപരമായി ആരാധനക്ക്​ ദേവാലയങ്ങളില്‍ അവസരം ലഭിക്കണം. വിശ്വാസികളുടെ സംസ്‌കാരം ഉള്‍പ്പെടെ കൂദാശകളിൽ വൈദികര്‍ക്ക് പങ്കെടുക്കാന്‍ അവസരം ഒരുക്കണം. അവകാശ സംരക്ഷണയാത്ര 29ന്​ തിരുവനന്തപുരത്ത് സമാപിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരമുണ്ടാകുമെന്ന്​ പ്രതീക്ഷിക്കുന്നു. അല്ലെങ്കിൽ ജനുവരി ഒന്നുമുതല്‍ സഭയിലെ മെത്രാപ്പോലീത്തമാര്‍ ഉള്‍പ്പെടെയുള്ളവര്‍ തിരുവനന്തപുരത്ത് റിലേ സത്യഗ്രഹസമരം നടത്തും. യാക്കോബായ സഭ വൈദിക ട്രസ്​റ്റി സ്ലീബ പോള്‍ കോര്‍എപ്പിസ്‌കോപ്പ വട്ടവേലില്‍, അല്‍മായ ട്രസ്​റ്റി സി.കെ. ഷാജി ചൂണ്ടയില്‍, സഭ സെക്രട്ടറി പീറ്റര്‍ കെ. ഏലിയാസ്, മീഡിയസെല്‍ കണ്‍വീനര്‍ കെ.ഒ. ഏലിയാസ്, വര്‍ക്കിങ്​ കമ്മിറ്റി അംഗങ്ങളായ സുരേഷ് ജയിംസ്, ബെന്നി കുര്യന്‍ എന്നിവര്‍ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.