കോവിഡ് പ്രതിരോധം: സന്നിധാനത്ത് പരിശോധന ക്യാമ്പ്

ശബരിമല: കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കുന്നതി​ൻെറ ഭാഗമായി സന്നിധാനത്ത് കോവിഡ് നിര്‍ണയ ക്യാമ്പ് നടത്തി. 14 ദിവസമായി സന്നിധാനത്ത് ജോലിചെയ്യുന്ന എല്ലാ വിഭാഗം സര്‍ക്കാര്‍ ജീവനക്കാരെയും പരിസരത്തെ വ്യാപാര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവരെയുമാണ് പരിശോധനക്ക്​ വിധേയരാക്കിയത്. സന്നിധാനം മെഡിക്കല്‍ സംഘത്തി​ൻെറ നേതൃത്വത്തിലായിരുന്നു പരിശോധന. പോസിറ്റിവായവരെ പമ്പയിലെത്തിച്ച് ജില്ലയിലെ വിവിധ കോവിഡ് ഫസ്​റ്റ്​ ലൈന്‍ ട്രീറ്റ്മൻെറ്​ സൻെററുകളിലേക്ക് മാറ്റി. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോട് സന്നിധാനം വിട്ടുപോകാനും ക്വാറ​ൻറീനില്‍ കഴിയാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭക്തര്‍ക്ക് ആശ്വാസമായി അന്നദാനമണ്ഡപം ശബരിമല: ദര്‍ശനത്തിനെത്തുന്ന മുഴുവന്‍ ഭക്തര്‍ക്കും ഭക്ഷണവുമായി ദേവസ്വം ബോര്‍ഡി​ൻെറ അന്നദാനമണ്ഡപം സജീവം. കോവിഡ് പശ്ചാത്തലത്തില്‍ സന്നിധാനത്തും പരിസരത്തും മറ്റ് ഭക്ഷണശാലകള്‍ പരിമിതമായതിനാല്‍ ദര്‍ശനത്തിനെത്തുന്ന ഭൂരിഭാഗം ഭക്തരും മാളികപ്പുറത്തിനു സമീപം പ്രവര്‍ത്തിക്കുന്ന ദേവസ്വം ബോര്‍ഡി​ൻെറ അന്നദാന മണ്ഡപത്തെയാണ് ആശ്രയിക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ 3000 പേര്‍ക്കും മറ്റു ദിനങ്ങളില്‍ 2000 പേര്‍ക്കുമാണ് മൂന്ന് നേരം വീതം ഇവിടെ ഭക്ഷണം തയാറാക്കുന്നത്. 1800 പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാന്‍ സൗകര്യമുള്ള അന്നദാന മണ്ഡപത്തില്‍ ഇപ്പോള്‍ 100 പേരെയാണ് സമൂഹ അകലം പാലിച്ചിരുത്തി ഭക്ഷണം നല്‍കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.