കേരളത്തിൽനിന്ന്​ വരുന്നവർക്ക് പാസ്​ ഏർപ്പെടുത്തി തമിഴ്നാട്

കുമളി: കേരളത്തിൽ കോവിഡ് വ്യാപനം ശക്തമാണെന്നുപറഞ്ഞ് ഇവിടെ നിന്ന്​ വരുന്നവർക്ക് പാസ്​ ഏർപ്പെടുത്തി തമിഴ്നാട് അധികൃതർ. വെള്ളിയാഴ്​ച വൈകീട്ടോടെയാണ് അതിർത്തിയിലെ പൊലീസ് ഉദ്യോഗസ്ഥരെ ശനിയാഴ്​ച മുതൽ പാസ്​ ഏർപ്പെടുത്തുകയാണെന്ന വിവരം ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചത്. തമിഴ്നാട്ടിലേക്ക് വ്യാപാരം, കൃഷി ആവശ്യങ്ങൾക്കും മറ്റും പോകുന്നവർ ഇനിമുതൽ തമിഴ്നാട് സർക്കാറി​ൻെറ കോവിഡ് ജാഗ്രത പോർട്ടലിൽ പേര് രജിസ്​റ്റർ ചെയ്ത് ഇ- പാസ്​ വാങ്ങണം. എന്നാൽ, തമിഴ്നാട്ടിൽനിന്ന്​ കേരളത്തിലേക്ക് വന്ന് തിരികെപ്പോകുന്ന തൊഴിലാളികൾ, മറ്റുള്ളവർ എന്നിവർക്ക് പാസ്​ ബാധകമ​െല്ലന്നാണ് അധികൃതരുടെ നിലപാട്. IDG ariyippu board തമിഴ്നാട് ഇ-പാസ്​ ഏർപ്പെടുത്തിയതോടെ പാസ്​ എടുത്തുനൽകുമെന്ന് അതിർത്തിയിലെ സ്ഥാപനത്തിന്​ മുന്നിൽ സ്ഥാപിച്ച അറിയിപ്പ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.