സന്നിധാനത്ത് പ്രത്യേക ശുചീകരണ പ്രവര്‍ത്തനങ്ങളുമായി ഫയര്‍ഫോഴ്‌സ്

ശബരിമല: ശബരിമല സന്നിധാനത്ത് പ്രത്യേക അണുനശീകരണ പ്രവര്‍ത്തനങ്ങളുമായി ഫയര്‍ഫോഴ്‌സ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സന്നിധാനത്തും പരിസരങ്ങളിലും അണുനശീകരണം ഉള്‍പ്പെടെയുള്ള സേവനം ഫയര്‍ഫോഴ്‌സ് നല്‍കുന്നത്. തീര്‍ഥാടകര്‍ എത്തുന്ന സ്ഥലങ്ങളിലെല്ലാം നിശ്ചിത ഇടവേളകളില്‍ സാനിറ്റൈസേഷന്‍ നടത്തുന്നുണ്ട്​. ആവശ്യമായ സ്ഥലങ്ങൾ വെള്ളമൊഴിച്ചും ശുചിയാക്കുന്നുണ്ട്. കോവിഡ് രോഗികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍, രോഗി താമസിച്ചതും ഇടപഴകിയതുമായ സ്ഥലങ്ങള്‍, ഉപയോഗിച്ച വസ്തുക്കള്‍ എന്നിവ അണുമുക്തമാക്കും. പൊലീസ് കാൻറീന്‍ എല്ലാ ദിവസവും രാവിലെയും വൈകീട്ടും അണുമുക്തമാക്കുന്നുണ്ട്. 38 പേരടങ്ങുന്ന ഫയര്‍ഫോഴ്‌സ് സംഘമാണ് സന്നിധാനം യൂനിറ്റില്‍ പ്രവര്‍ത്തിക്കുന്നത്. കോട്ടയം ഫയര്‍ഫോഴ്സ് ഡിവിഷന് കീഴിലെ കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധ സ്​റ്റേഷനുകളില്‍ നിന്നുള്ള സേനാംഗങ്ങള്‍ 12 ദിവസം വീതമുള്ള ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ഇവിടെ സേവനത്തിന് എത്തിയിരിക്കുന്നത്. മരക്കൂട്ടം മുതല്‍ മുകളിലേക്കാണ് സന്നിധാനം യൂനിറ്റി​ൻെറ സേവനം ലഭ്യമാകുക. ഫയര്‍ഫോഴ്‌സിന്​ പുറമേ, വിശുദ്ധിസേന, അയ്യപ്പസേവാ സംഘം എന്നിവയുടെ നേതൃത്വത്തില്‍ രാവിലെയും ഉച്ചക്കും വൈകീട്ടുമായി അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. കോവിഡ് 19: പഴുതടച്ച ക്രമീകരണങ്ങള്‍ ശബരിമല: കോവിഡ് 19 പശ്ചാത്തലത്തില്‍ ശബരിമല സന്നിധാനത്തും പരിസരങ്ങളിലും ഒരുക്കിയിരിക്കുന്നത് പഴുതടച്ച ക്രമീകരണങ്ങള്‍. നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍നിന്ന്​ കോവിഡ് നെഗറ്റീവാണെന്ന് ഉറപ്പിച്ചശേഷം മാത്രമാണ് വെര്‍ച്വല്‍ ക്യു മുഖേന മുന്‍കൂട്ടി ഓണ്‍ലൈനായി രജിസ്​റ്റര്‍ ചെയ്ത് എത്തുന്ന തീര്‍ഥാടകരെ ദര്‍ശനത്തിന് അനുവദിക്കുക. 24 മണിക്കൂറിനുള്ളില്‍ കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തുന്നവരുടെ രേഖകള്‍ പരിശോധിക്കുന്നതിനും, അല്ലാതെ എത്തുന്നവര്‍ക്ക് കോവിഡ് ടെസ്​റ്റ്​ നടത്തുന്നതിനും നിലയ്ക്കലില്‍ ആരോഗ്യ വകുപ്പിൻെറയും പൊലീസി​ൻെറയും നേതൃത്വത്തില്‍ പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. നിലയ്ക്കലില്‍നിന്നും കെ.എസ്.ആർ.ടി.സി ബസില്‍ പമ്പയിലെത്തിക്കുന്ന തീര്‍ഥാടകര്‍ക്ക് പമ്പ നദിയില്‍ ഇറങ്ങാതെ സ്നാനം ചെയ്യുന്നതിനുള്ള സൗകര്യവും പമ്പ ത്രിവേണിയില്‍ തയാറാക്കിയിട്ടുണ്ട്. തീര്‍ഥാടകരെ കൈകള്‍ അണുമുക്തമാക്കിയശേഷം താപനില പരിശോധനയും നടത്തിയാണ് സമൂഹ അകലത്തില്‍ സന്നിധാനത്തെ വലിയ നടപ്പന്തലിലെ നിശ്ചിത സ്ഥലങ്ങളിലേക്ക് കടത്തിവിടുന്നത്. ഇവിടെ ബോംബ് സ്‌ക്വാഡി​ൻെറ സുരക്ഷ പരിശോധനയുമുണ്ട്. ശാരീരിക അസ്വാസ്ഥ്യമുള്ളവരെ പി.പി.ഇ കിറ്റ് ധരിച്ച പൊലീസുകാരുടെ സഹായത്തോടെയാണ് പതിനെട്ടാം പടി കയറ്റുന്നത്. സന്നിധാനം പൊലീസ് സ്പെഷല്‍ ഓഫിസര്‍ ബി.കെ. പ്രശാന്തന്‍ കാണി, അസി. സ്പെഷല്‍ ഓഫിസര്‍ പ്രമോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരും എസ്‌.ഐമാര്‍ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്കുമാണ് സന്നിധാനത്തി​ൻെറ സുരക്ഷ ചുമതല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.