വിജയഭേരി മുഴക്കി ഈരാറ്റുപേട്ടയിൽ കലാശക്കൊട്ട്

ഈരാറ്റുപേട്ട: തദ്ദേശ ​െതരഞ്ഞെടുപ്പി​ൻെറ ആവേശത്തിൽ കോവിഡ് മാനദണ്ഡങ്ങളെല്ലാം മറന്ന് കൊട്ടിക്കലാശത്തോടെ തന്നെ ഇരു മുന്നണികളുടെയും പരസ്യപ്രചാരണം സമാപിച്ചു. കൊട്ടിക്കലാശങ്ങൾ തെരഞ്ഞെടുപ്പ് കമീഷൻ കർശനമായി തടഞ്ഞിരുന്നെങ്കിലും നഗരസഭയിൽ പലയിടങ്ങളിലും ഇത് പാലിക്കപ്പെട്ടില്ല. സാധാരണ പ്രധാന ടൗണുകൾ കേന്ദ്രീകരിച്ചാണ് അലങ്കരിച്ച വാഹനങ്ങളും വാദ്യഘോഷങ്ങളുമായി വിജയഭേരി മുഴക്കി അണികൾ കൊട്ടികലാശം തീർക്കുക. എന്നാൽ, ഇത്തവണ ടൗണുകളിൽ ഒത്തുകൂടുന്നതിന് പകരം അതത് പഞ്ചായത്തുകളിലെയും നഗരസഭയിലെയും വാ‌ർഡുകളിലായി ചുരുങ്ങിയെന്ന് മാത്രം. സ്ഥാനാർഥികളെ തുറന്ന വാഹനത്തിൽ വാർഡുകളിലൂടെ ആനയിച്ചാണ് പ്രവർത്തകർ വൈകീട്ട് കലാശക്കൊട്ടി​ൻെറ അരങ്ങ് കൊഴുപ്പിച്ചത്. ബൈക്ക് റാലികളും അലങ്കരിച്ച വാഹന റാലികളും നഗരത്തിൽ നടത്തി. ഇന്നലെ രാവിലെ മുതൽ സ്ഥാനാർഥികളും പ്രവർത്തകരും ഒരുവട്ടം കൂടി വീടുകൾ കയറി വോട്ടുതേടാനുള്ള ഓട്ടപ്രദക്ഷിണത്തിലായിരുന്നു. വീടുകൾ കയറിയുള്ള ലഘുലേഖ വിതരണവും ഇലക്ട്രോണിക്‌സ് വോട്ടുയന്ത്രം മാതൃക, ബാലറ്റ് പേപ്പർ എന്നിവയുടെ പരിചയപ്പെടുത്തലും തകൃതിയായി നടന്നു. വിജയപ്രതീക്ഷയുള്ള വാർഡുകളിലും ഡിവിഷനുകളിലും ചെറുസംഘങ്ങളായി തിരിഞ്ഞാണ് പ്രചാരണത്തി​ൻെറ അവസാനഘട്ടം പൂർത്തിയാക്കിയത്. എല്ലായിടത്തും വാർഡ് കൺവെൻഷനുകളും കുടുംബയോഗങ്ങളും പൂർത്തിയാക്കി. Photo KTL kaduvamuzhi kottikalasam കടുവാമുഴി പ്രദേശത്ത് നടന്ന കൊട്ടിക്കലാശം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.