കാത്തിരിക്കുന്നു കങ്ങഴ

തിരിച്ചുപിടിക്കാനായി യു.ഡി.എഫ്​ കങ്ങഴ: 15 വാർഡുള്ള പഞ്ചായത്തിൽ മൂന്ന് മുന്നണിയും ഒപ്പത്തിനൊപ്പം മത്സര രംഗത്തുണ്ട്. കേരള കോൺഗ്രസ്-ജോസ് വിഭാഗത്തി​ൻെറ വരവോടെ 12സീറ്റിനുമുകളിൽ നേടി ഭരണം നിലനിർത്താൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് എൽ.ഡി.എഫ്. പിളർപ്പും സ്വതന്ത്ര സ്ഥാനാർഥികളും യു.ഡി.എഫ് കേന്ദ്രങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്. മുൻ വർഷങ്ങ​െളക്കാൾ കൂടുതൽ സജീവ പ്രവർത്തനമാണ് എൻ.ഡി.എ നടത്തുന്നത്. സംസ്ഥാന-ജില്ല നേതാക്കന്മാരടക്കം പ്രചാരണ രംഗത്ത് സജീവമാണ്. മുൻ ​െതരഞ്ഞെടുപ്പി​െനക്കാൾ കൂടുതൽ വാർഡുകളിൽ വിജയം നേടാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഏഴാം വാർഡ് പ്ലാക്കൽപടിയിലാണ് ശ്രദ്ധേയമത്സരം നടക്കുന്നത്. ഇവിടുത്തെ സ്വതന്ത്ര സ്ഥാനാർഥി ഫൈസൽ വട​ക്കേക്കര മൂന്ന് മുന്നണിക്കും ഒരുപോലെ വെല്ലുവിളി ഉയർത്തും. കാനം, മുണ്ടത്താനം, മുള്ളൻകുഴി വാർഡുകളിൽ ശക്തമായ മത്സരമാണ് നടക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.