സ്ഥാനാർഥികളെ നിർത്താതെ ബി.ജെ.പി; ഒത്തുകളിയെന്ന്​ സി.പി.എം

ഗ്രാമപഞ്ചായത്തുകളിലെ 261 വാർഡുകളിൽ ബി.ജെ.പിക്ക്​ സ്ഥാനാർഥികളില്ല കോട്ടയം: രാജ്യം ഭരിക്കുന്ന കക്ഷിയായിട്ടും ജില്ലയിലെ നിരവധി വാർഡുകളിൽ സ്ഥാനാർഥിയെ നിർത്താൻ ബി.ജെ.പിക്ക്​ കഴിഞ്ഞി​െല്ലന്ന്​ സി.പി.എം. യു.ഡി.എഫുമായി ഒത്തുകളിയാണ്​ ഇതിന്​ കാരണമെന്ന്​ ആരോപിച്ച്​ എൽ.ഡി.എഫ്​ രംഗത്ത്​. സി.പി.എം ജില്ല കമ്മിറ്റി ഓഫിസിൽ ചേർന്ന വാർത്തസമ്മേളനത്തിൽ ജില്ല സെക്രട്ടറി വി.എൻ. വാസവൻ ബി.ജെ.പി സ്​ഥാനാർഥികളെ നിർത്താത്ത വാർഡുകളുടെ പട്ടിക പുറത്തുവിടുകയായിരുന്നു. ഇതനുസരിച്ച്​ വിവിധ ഗ്രാമപഞ്ചായത്തുകളിലെ 261 വാർഡുകളിൽ ബി.ജെ.പിക്ക്​ സ്​ഥാനാർഥികളില്ല. 70ൽ ഏറെ നഗരസഭ വാർഡുകളിലും ബി.ജെ.പി. സ്​ഥാനാർഥികളെ നിർത്തിയിട്ടില്ല. പാലായിൽ 26 വാർഡുകൾ ഉള്ളതിൽ അഞ്ചിടത്താണ്​ ബി.ജെ.പിയുള്ളത്​. ചങ്ങനാശ്ശേരി നഗരസഭയിൽ എട്ടിടത്ത്​ ബി.ജെ.പി മത്സരിക്കുന്നില്ല. മൂന്നിടത്ത്​ യു.ഡി.എഫും മാറിനിൽക്കുകയാണ്​. ഏറ്റുമാനൂരിലെ 35 വാർഡിൽ 12 ഇടത്തെ ബി.ജെ.പി മത്സരിക്കുന്നുള്ളൂ. കുമരകത്ത്​ രണ്ട്​ വാർഡുകളിൽ ബി.ജെ.പിയും യു.ഡി.എഫും സ്വതന്ത്ര സ്​ഥാനാർഥികളെ പിന്തുണക്കുകയാണ്​. മാഞ്ഞൂർ പഞ്ചായത്തിൽ കോൺഗ്രസ്​ ചിഹ്നത്തിൽ ബി.ജെ.​പി പ്രവർത്തകയെ മത്സരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജില്ലയിലുടനീളം മൂന്നാംവട്ടമാണ്​ പ്രവർത്തകർ ഭവന സന്ദർശനം നടത്തുന്നത്​. പ്രളയകാലത്തും ലോക്​ഡൗൺകാലത്തും ഇടതുമുന്നണി പ്രവർത്തകർ ജനങ്ങൾക്കിടയിൽ നടത്തിയ പ്രവർത്തനങ്ങൾ വോട്ടാകുമെന്നും വാസവൻ പ്രത്യാശ പ്രകടിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.