പാലാ: പോരാട്ടം. രണ്ട്, മൂന്ന്, നാല്, അഞ്ച്, 16, 17, 24, 26 വാർഡുകളിലാണ് നേർക്കുനേർ പോരാട്ടം നടക്കുന്നത്. മുണ്ടുപാലം രണ്ടാം വാർഡിൽ ബിൻസി ജോജി മൈലാടൂർ പുത്തൻപുരയിൽ (കേരള കോൺ ജോസഫ്), ജോസിൻ ബിനോ നെടുമുടി (സി.പി.എം) എന്നിവർ തമ്മിലാണ് മത്സരം. മാർക്കറ്റ് മൂന്നാം വാർഡിൽ സെബാസ്റ്റ്യൻ ജോസഫ് മുള്ളരിങ്ങാട്ട് (കോൺ), തോമസ് പീറ്റർ വെട്ടുകല്ലേൽ (കേരള കോൺ-എം) എന്നിവരാണ് മത്സര രംഗത്തുള്ളത്. പ്ലാത്താനം നാലാം വാർഡിൽ തനുജമ്മ ജോൺ സിവരാച്ചേരിൽ (കോൺ), നീന ജോർജ് ചെറുവള്ളി (കേരള കോൺ-എം) എന്നിവരാണ് ജനവിധി തേടുന്നത്. കാനാട്ടുപാൽ സാബു ഗോവിന്ദൻ ഈന്തുങ്കൽപറമ്പിൽ (കേരള കോൺ-ജോസഫ്), സതി ശശികുമാർ പനമറ്റംപറമ്പിൽ (സി.പി.എം) എന്നിവർ മത്സരിക്കുന്നു. കണ്ണാടിയുറുമ്പ് 16ാം വാർഡിൽ ആനി ബിജോയി തെക്കേൽ (കോൺ), ആനിയമ്മ മലമാക്കൽ (കേരള കോൺ-എം) എന്നിവരാണ് മത്സരരംഗത്തുള്ളത്. 12ാംമൈൽ 17ാം വാർഡിൽ ലിസിക്കുട്ടി മാത്യു കണ്ടത്തിപ്പറമ്പിൽ (കോൺ), മിനു ചാൾസ് തച്ചങ്കരി (കേരള കോൺ-എം) എന്നിവരാണ് മാറ്റുരയ്ക്കുന്നത്. കൊട്ടാരമറ്റം 24ാം വാർഡിൽ ഷുബിൻ ബിജു ഞെട്ടനൊഴുകയിൽ (കോൺ), ലീന സണ്ണി പുരയിടം(കേരള കോൺ-എം) എന്നിവർ ശക്തമായ പോരാട്ടമാണ് കാഴ്ച വെക്കുന്നത്. പുത്തൻപള്ളിക്കുന്ന് 26ൽ പുഷ്പമ്മ രാജു തോലാനിക്കൽ (കേരള കോൺ-ജോസഫ്), ഷീബ ജിയോ തുണ്ടത്തിൽ (എൻ.സി.പി) എന്നിവരും ജനവിധി തേടുന്നു. 15 വാർഡുകളിൽ മൂന്ന് സ്ഥാനാർഥികൾ വീതവും മത്സരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.