Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനഗരസഭയിലെ എട്ട്​...

നഗരസഭയിലെ എട്ട്​ വാർഡുകളിൽ എൽ.ഡി.എഫ്, യു.ഡി.എഫ്‌ നേർക്കുനേർ

text_fields
bookmark_border
പാലാ: പോരാട്ടം. രണ്ട്​, മൂന്ന്​, നാല്​, അഞ്ച്​, 16, 17, 24, 26 വാർഡുകളിലാണ്‌ നേർക്കുനേർ പോരാട്ടം നടക്കുന്നത്. മുണ്ടുപാലം രണ്ടാം വാർഡിൽ ബിൻസി ജോജി മൈലാടൂർ പുത്തൻപുരയിൽ (കേരള കോൺ ജോസഫ്), ജോസിൻ ബിനോ നെടുമുടി (സി.പി.എം) എന്നിവർ തമ്മിലാണ്​ മത്സരം. മാർക്കറ്റ് മൂന്നാം വാർഡിൽ സെബാസ്​റ്റ്യൻ ജോസഫ്​ മുള്ളരിങ്ങാട്ട് (കോൺ), തോമസ് പീറ്റർ വെട്ടുകല്ലേൽ (കേരള കോൺ-എം) എന്നിവരാണ്​ മത്സര രംഗത്തുള്ളത്. പ്ലാത്താനം നാലാം വാർഡിൽ തനുജമ്മ ജോൺ സിവരാച്ചേരിൽ (കോൺ), നീന ജോർജ്‌ ചെറുവള്ളി (കേരള കോൺ-എം) എന്നിവരാണ് ജനവിധി തേടുന്നത്. കാനാട്ടുപാൽ സാബു ഗോവിന്ദൻ ഈന്തുങ്കൽപറമ്പിൽ (കേരള കോൺ-ജോസഫ്), സതി ശശികുമാർ പനമറ്റംപറമ്പിൽ (സി.പി.എം) എന്നിവർ മത്സരിക്കുന്നു. കണ്ണാടിയുറുമ്പ് 16ാം വാർഡിൽ ആനി ബിജോയി തെക്കേൽ (കോൺ), ആനിയമ്മ മലമാക്കൽ (കേരള കോൺ-എം) എന്നിവരാണ്​ മത്സരരംഗത്തുള്ളത്. 12ാംമൈൽ 17ാം വാർഡിൽ ലിസിക്കുട്ടി മാത്യു കണ്ടത്തിപ്പറമ്പിൽ (കോൺ), മിനു ചാൾസ് തച്ചങ്കരി (കേരള കോൺ-എം) എന്നിവരാണ്​ മാറ്റുരയ്ക്കുന്നത്. കൊട്ടാരമറ്റം 24ാം വാർഡിൽ ഷുബിൻ ബിജു ഞെട്ടനൊഴുകയിൽ (കോൺ), ലീന സണ്ണി പുരയിടം(കേരള കോൺ-എം) എന്നിവർ ശക്തമായ പോരാട്ടമാണ് കാഴ്ച വെക്കുന്നത്. പുത്തൻപള്ളിക്കുന്ന് 26ൽ പുഷ്പമ്മ രാജു തോലാനിക്കൽ (കേരള കോൺ-ജോസഫ്), ഷീബ ജിയോ തുണ്ടത്തിൽ (എൻ.സി.പി) എന്നിവരും ജനവിധി തേടുന്നു. 15 വാർഡുകളിൽ മൂന്ന്​ സ്ഥാനാർഥികൾ വീതവും മത്സരിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story