ഈരാറ്റുപേട്ട കുടുംബാരോഗ്യകേന്ദ്രം താലൂക്ക്​ ആശുപത്രിയായി ഉയർത്താൻ കഴിയില്ലന്ന്​ സർക്കാർ

ഈരാറ്റുപേട്ട: കുടുംബാരോഗ്യകേന്ദ്രം താലൂക്ക്​ ആശുപത്രിയായി ഉയർത്തണമെന്ന ന്യൂനപക്ഷ കമീഷൻ ഉത്തരവ്​ നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് സർക്കാർ. ഇക്കാര്യം കമീഷനെ സർക്കാർ രേഖാമൂലം അറിയിച്ചു. പൊതുപ്രവർത്തകനായ പൊന്തനാൽ ഷെരീഫ്​ സംസ്ഥാന ന്യൂനപക്ഷ കമീഷന് നൽകിയ ഹരജിയെ തുടർന്ന്​ 2019 ജനുവരി ഒന്നിനാണ്​ ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം താലൂക്ക്​ ആശുപത്രിയായി ഉയർത്തണമെന്ന് കമീഷൻ ഉത്തരവിട്ടത്. എന്നാൽ, ഈ ഉത്തരവ് നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഒക്ടോബർ 23ന് സംസ്ഥാന ന്യൂനപക്ഷ കമീഷനെ അറിയിക്കുകയായിരുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം ഹരജിക്കാരനായ പൊന്തനാൽ ഷെരീഫിനെ കമീഷ​ൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.