പരീക്ഷ മാറ്റിയതായി വ്യാജപ്രചാരണം: എം.ജി സർവകലാശാല പരാതി നൽകി

കോട്ടയം: പരീക്ഷകൾ മാറ്റി​െവച്ചെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തിയതിനെതിരെ മഹാത്മഗാന്ധി സർവകലാശാല ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. വ്യാഴാഴ്​ചത്തെ പരീക്ഷകൾ മാറ്റിയെന്നായിരുന്നു പ്രചാരണം. നവംബർ 26ലെ പരീക്ഷകൾ മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട്​ സർവകലാശാലയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജിൽ നവംബർ 25ന് നൽകിയ പോസ്​റ്റി​ൻെറ സ്‌ക്രീൻഷോട്ട് എഡിറ്റ് ചെയ്താണ് ഡിസംബർ രണ്ടിന് സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണത്തിന് ഉപയോഗിച്ചത്. പൊതുപരീക്ഷകൾ നടക്കുമ്പോൾ പൊതുജനങ്ങളെയും വിദ്യാർഥികളെയും അധ്യാപകരെയും തെറ്റിദ്ധരിപ്പിക്കുന്ന നിലയിൽ വ്യാജപ്രചാരണം നടത്തുന്നവർക്കെതി​െര കർശന നടപടി സ്വീകരിക്കണമെന്ന്​ ആവശ്യപ്പെട്ട് രജിസ്ട്രാറാണ് പരാതി നൽകിയത്. സർവകലാശാലയുടെ എംബ്ലവും ഔദ്യോഗിക വെബ്‌സൈറ്റി​ൻെറ വിലാസവും ദുരുപയോഗം ചെയ്ത് ഫേസ്ബുക്കിൽ അനധികൃതമായി രൂപവത്കരിച്ച പേജുകൾ ബ്ലോക്ക് ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്ന്​ ആവശ്യപ്പെട്ട് സർവകലാശാല മുമ്പ് പൊലീസിന് പരാതി നൽകിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.