Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2020 12:02 AM GMT Updated On
date_range 4 Dec 2020 12:02 AM GMTപരീക്ഷ മാറ്റിയതായി വ്യാജപ്രചാരണം: എം.ജി സർവകലാശാല പരാതി നൽകി
text_fieldsbookmark_border
കോട്ടയം: പരീക്ഷകൾ മാറ്റിെവച്ചെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തിയതിനെതിരെ മഹാത്മഗാന്ധി സർവകലാശാല ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. വ്യാഴാഴ്ചത്തെ പരീക്ഷകൾ മാറ്റിയെന്നായിരുന്നു പ്രചാരണം. നവംബർ 26ലെ പരീക്ഷകൾ മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട് സർവകലാശാലയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജിൽ നവംബർ 25ന് നൽകിയ പോസ്റ്റിൻെറ സ്‌ക്രീൻഷോട്ട് എഡിറ്റ് ചെയ്താണ് ഡിസംബർ രണ്ടിന് സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണത്തിന് ഉപയോഗിച്ചത്. പൊതുപരീക്ഷകൾ നടക്കുമ്പോൾ പൊതുജനങ്ങളെയും വിദ്യാർഥികളെയും അധ്യാപകരെയും തെറ്റിദ്ധരിപ്പിക്കുന്ന നിലയിൽ വ്യാജപ്രചാരണം നടത്തുന്നവർക്കെതിെര കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രജിസ്ട്രാറാണ് പരാതി നൽകിയത്. സർവകലാശാലയുടെ എംബ്ലവും ഔദ്യോഗിക വെബ്സൈറ്റിൻെറ വിലാസവും ദുരുപയോഗം ചെയ്ത് ഫേസ്ബുക്കിൽ അനധികൃതമായി രൂപവത്കരിച്ച പേജുകൾ ബ്ലോക്ക് ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സർവകലാശാല മുമ്പ് പൊലീസിന് പരാതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story