ശബരിമലയിൽ കോവിഡ് ജാഗ്രത ശക്തമാക്കും

​ശബരിമല: കോവിഡ് പശ്ചാത്തലത്തില്‍ ശബരിമലയില്‍ പ്രതിരോധ നടപടികളും ജാഗ്രതയും ശക്തമാക്കാൻ തീരുമാനം. എ.ഡി.എം അരുണ്‍ കെ. വിജയ​ൻെറ സാന്നിധ്യത്തില്‍ സ്‌പെഷല്‍ പൊലീസ് ഓഫിസര്‍ ബി. കൃഷ്ണകുമാറി​ൻെറ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ഉന്നതതല യോഗമാണ്​ തീരുമാനമെടുത്തത്​. ദര്‍ശനത്തിന് എത്തുന്ന തീര്‍ഥാടകരുടെ സുരക്ഷയും സൗകര്യങ്ങളും യോഗം വിലയിരുത്തി. കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. ജീവനക്കാര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച സാഹചര്യവും തുടര്‍നടപടികളും യോഗം വിലയിരുത്തി. പുതുതായി ശബരിമല ഡ്യൂട്ടിക്ക് വരുന്ന ജീവനക്കാരുടെ കോവിഡ് പരിശോധന മാനദണ്ഡം നിലവിലുള്ളതുപോലെ തുടരും. പൂര്‍ണമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്​ സുരക്ഷിതമായി ജോലിചെയ്യാന്‍ ഉദ്യോഗസ്ഥരെ പ്രാപ്തരാക്കേണ്ടത് അതത് വിഭാഗങ്ങളിലെ പരിചയസമ്പന്നരായ ജീവനക്കാരുടെ ചുമതലയാക്കും. പൊലീസില്‍ ശബരിമല ഡ്യൂട്ടിക്കെത്തിയ 350 പേരുടെ സേവനം തിങ്കളാഴ്ച അവസാനിക്കും. പകരം വരുന്നവര്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ കൃത്യമായ പരിശീലനം നല്‍കും. പമ്പയിലെ എ.ടി.എം കേന്ദ്രങ്ങളില്‍ അണുനശീകരണ സംവിധാനം ഒരുക്കും. തുടര്‍ച്ചയായി ശബരിമല ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഇടവേളകളില്‍ കോവിഡ് പരിശോധന നടത്താൻ പമ്പയിലും നിലക്കലും ലാബുകളില്‍ സൗകര്യമൊരുക്കും. ഓരോ വകുപ്പും കൈമാറുന്ന ജീവനക്കാരുടെ പട്ടിക അനുസരിച്ച് തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പരിശോധന പൂര്‍ത്തീകരിക്കുമെന്ന് കോവിഡ് പ്രോട്ടോകോള്‍ കമ്മിറ്റി കണ്‍വീനര്‍ ഡോ. പ്രശോഭ് പറഞ്ഞു. ലേലം ചെയ്ത് നല്‍കിയ കടകളില്‍ കോവിഡ് നിര്‍ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. ഭക്തര്‍ക്കായി പുതുതായി ചുക്കുവെള്ള കൗണ്ടര്‍ കൂടി ഒരുക്കാൻ വനം വകുപ്പുമായി ബന്ധപ്പെട്ട് നടപടിയെടുക്കും. ജീവനക്കാര്‍ താമസിക്കുന്ന മുറികള്‍ ഇടക്കിടെ അണുമുക്തമാക്കും. ദേവസ്വം എക്‌സി. ഓഫിസര്‍ വി.എസ്. രാജേന്ദ്രപ്രസാദ്, ഫെസ്​റ്റിവല്‍ കണ്‍ട്രോളര്‍ ബി.എസ്. ശ്രീകുമാര്‍, മെഡിക്കല്‍ ഓഫിസര്‍ ഡോ. പ്രശോഭ്, ദേവസ്വം അസി.എന്‍ജിനീയര്‍ സുനില്‍കുമാര്‍, സെക്​ഷന്‍ ഫോറസ്​റ്റ്​ ഓഫിസര്‍ സെല്‍വരാജ്, കെ.എസ്.ഇ.ബി എ.ഇ ആര്‍. മിനുകുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.