തീര്‍ഥാടകരുടെ ദാഹമകറ്റാന്‍ ഔഷധ കുടിവെള്ളം

ശബരിമല: ദര്‍ശനത്തിന്​ മലകയറുന്ന തീര്‍ഥാടകരുടെ ദാഹമകറ്റാന്‍ ഔഷധ കുടിവെള്ളവുമായി ദേവസ്വം ബോര്‍ഡ്. പമ്പ, ചരല്‍മേട്, ജ്യോതിനഗര്‍, മാളികപ്പുറം എന്നിവിടങ്ങളിലാണ് ഔഷധ കുടിവെള്ളം തീര്‍ഥാടകര്‍ക്ക്​ സൗജന്യമായി വിതരണം ചെയ്യുന്നത്. കോവിഡ് മുന്‍കരുതലി​ൻെറ ഭാഗമായി പേപ്പര്‍ ഗ്ലാസിലാണ് കുടിവെള്ളം നല്‍കുന്നത്. പമ്പ ആഞ്ജനേയ ഓഡിറ്റോറിയത്തില്‍ തീര്‍ഥാടകര്‍ 200 രൂപ ഡെപ്പോസിറ്റ് നല്‍കിയാല്‍ ഔഷധ കുടിവെള്ളം ശേഖരിക്കാൻ സ്​റ്റീല്‍ പാത്രം നല്‍കും. ദര്‍ശനം കഴിഞ്ഞ് തിരിച്ച് പാത്രം പമ്പയിലെ കൗണ്ടറില്‍ തിരിച്ച് നല്‍കുമ്പോള്‍ ഡെപ്പോസിറ്റായി വാങ്ങുന്ന 200 രൂപ മടക്കിനല്‍കും. ചുക്ക്, പതിമുഖം, രാമച്ചം എന്നിവ ചേര്‍ത്ത് ചൂടാക്കിയാണ് വിതരണകേന്ദ്രങ്ങളില്‍ ഔഷധ കുടിവെള്ളം തയാറാക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.