മൂന്ന്​ വാഹനങ്ങൾ കൂട്ടിയിടിച്ച്​ ആറു​പേർക്ക് പരിക്ക്

കടുത്തുരുത്തി: മൂന്ന്​ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറു​പേർക്ക് പരിക്ക്. ആലപ്പുഴ പെരുമ്പലം പടിഞ്ഞാറ് വൈലോപ്പിള്ളി കെ.കെ. അനിൽ (44), വടകര കുഴിക്കല്ലിൽ പി.പി. ശോഭ (51), വൈക്കം പുതുപ്പാടി പി.ആർ. അനൂപ് (46), മാന്നാർ പൂഴിക്കോൽ പുത്തൻകാലായിൽ ദിവ്യ ബാബു (40), കടുത്തുരുത്തി മലയിൽ വി. വിജേഷ് (39), ചങ്ങനാശ്ശേരി ജോബ് ജോസ് (64) എന്നിവർക്കാണ് പരിക്കേറ്റത്. കോട്ടയം-എറണാകുളം റോഡിൽ ആപ്പാഞ്ചിറ ചിറപ്പുറം വളവിന് സമീപം ഇന്നലെ വൈകീട്ട് 6.30 ഓടെയായിരുന്നു അപകടം. രണ്ട്​ കാറുകളും ജീപ്പുമാണ് കൂട്ടിയിടിച്ചത്. ടാങ്കർ ലോറിയിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെയാണ്​ കാർ മറ്റ്​ വാഹനങ്ങളിലിടിച്ചത്​. ടാങ്കർ ലോറി നിർത്താതെ പോയതായി അഗ്​നിരക്ഷാസേന അധികൃതർ പറഞ്ഞു. മുട്ടുചിറ അഗ്​നിരക്ഷാ സേനയാണ് പരിക്കേറ്റവരെ മുട്ടിച്ചിറ എച്ച്.ജി.എം ആശുപത്രിയിലെത്തിച്ചത്. കടുത്തുരുത്തി പൊലീസും സ്ഥലത്തെത്തി. ഫോട്ടോ KTL accident car കടുത്തുരുത്തിയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തകർന്ന കാർ പനമ്പാലത്ത് ടോറസ് വൈദ്യുതി പോസ്​റ്റ്​ ഇടിച്ചുതകർത്തു ആർപ്പൂക്കര: പനമ്പാലത്ത് സിമൻറുമായി വന്ന കൂറ്റൻ ടോറസ് ലോറി വൈദ്യുതി പോസ്​റ്റ്​ ഇടിച്ചുതകർത്തു. വ്യാഴാഴ്​ച പുലർച്ച രണ്ടരയോടെയാണ് സംഭവം. സിമൻറ്​ ഗോഡൗണിലേക്ക്​ വന്ന 14 ചക്രമുള്ള ടോറസാണ് പോസ്​റ്റ്​ ഇടിച്ചുതകർത്തത്. ഗാന്ധിനഗർ പൊലീസ് സ്ഥലത്തെത്തി ഡ്രൈവറെയും വാഹനവും കസ്​റ്റഡിയിൽ എടുത്തു. കമ്പി പൊട്ടി വഴിയിൽ വീണതിനാൽ ഇതുവഴി ഗതാഗതം സ്തംഭിച്ചു. കെ.എസ്.ഇ.ബി ജീവനക്കാർ രാവിലെ എത്തി കമ്പികൾ മുറിച്ചുമാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.