തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനി​െട വാഹനം മറിഞ്ഞു; സ്ഥാനാർഥികളും നേതാക്കളും രക്ഷപ്പെട്ടു

ഈരാറ്റുപേട്ട: തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനി​െട തലനാട് അടുക്കം പേര്യമലയിൽ ജീപ്പ് തലകീഴായി മറിഞ്ഞു. വാഹനത്തിൽ ഉണ്ടായിരുന്നവർ രക്ഷപ്പെട്ടു. വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. കോൺഗ്രസ്​ മണ്ഡലം പ്രസിഡൻറും ബ്ലോക്ക് പഞ്ചായത്ത് തലനാട് ഡിവിഷൻ സ്ഥാനാർഥിയുമായ കുര്യൻ തോമസ് നെല്ലുവേലിയും പേര്യൻമല യു.ഡി.എഫ് സ്ഥാനാർഥി റെയ്നി ബാബുരാജും മറ്റു പ്രവർത്തകരുമാണ് വാഹനത്തിലുണ്ടായിരുന്നത്. കുത്തനെയുള്ള കയറ്റത്തിൽ വാഹനം തെന്നിനീങ്ങി തലകീഴായി മറിയുകയായിരുന്നു. പടം KTL jeep accident തലനാട് അടുക്കം പേര്യമലയിൽ തലകീഴായി മറിഞ്ഞ ജീപ്പ് ശുദ്ധജല വിതരണം മുടങ്ങും കോട്ടയം: നഗരത്തിൽ വെള്ളിയാഴ്​ച പകൽ ശുദ്ധജല വിതരണം മുടങ്ങും. തിരുവഞ്ചൂരിൽ നിർമിക്കുന്ന 50 ദശലക്ഷം ശേഷിയുള്ള ജല ശുദ്ധീകരണശാലയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ജോലികൾ മൂലമാണ് ജലവിതരണം തടസ്സപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.