ചിത്രം വ്യക്തം; ഇനി വോട്ടിനോട്ടം

കോൺഗ്രസിൽ പോരടങ്ങുന്നില്ല​; എരുമേലിയില്‍ റോയി കപ്പലുമാക്കല്‍ . തലയാഴത്ത് നളിനി പ്രസേനൻ കോട്ടയം: പത്രിക സമർപ്പിച്ചെങ്കിലും ജില്ല പഞ്ചായത്ത് സീറ്റുകളെച്ചൊല്ലി കോൺഗ്രസി​െല പോരിന്​ അറുതിയാകുന്നില്ല. നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ വ്യാഴാഴ്​ച പുലർച്ചയോടെയാണ്​ ജില്ല പഞ്ചായത്ത് സീറ്റുകളിൽ കോൺഗ്രസ്​ സ്ഥാനാർഥികളെ നിശ്ചയിച്ചത്​. എരുമേലി, തലയാഴം, ​െവെക്കം സീറ്റുകളെച്ചൊല്ലിയായിരുന്നു കടുത്ത തർക്കം. ഇതിനൊട​ുവിൽ മൂന്നിടത്തും സ്ഥാനാർഥികളെ രംഗത്തിറക്കിയെങ്കിലും പല നേതാക്കളും അതൃപ്​തിയിലാണ്. ഗ്രൂപ്പിൽ തട്ടി നീണ്ട എരുമേലിയിൽ ഒടുവിൽ എ ഗ്രൂപ്പിലെ റോയി കപ്പലുമാക്കലിന്​ നറുക്കുവീണു. ആദ്യം ഐ ഗ്രുപ്പിലെ പ്രകാശ് പുളിക്കലി​ൻെറയും പിന്നീട് എ ഗ്രൂപ്പിലെ പി.എ. ഷെമീറി​ൻെറയും പേരുകള്‍ പരിഗണിച്ച ശേഷമാണ്​ റോയിയില്‍ എത്തിയത്. ഗ്രൂപ്പ് വീതം വെക്കലി​ൻെറ ഭാഗമായി പ്രകാശി​ൻെറ പേര്​ പരിഗണി​െച്ചങ്കിലും ഇതിനെ വെട്ടി 'എ' ഗ്രൂപ്പുകാര്‍ ഷെമീറി​നെ നിര്‍ദേശിച്ചു. ഇതോടെ സമൂഹമാധ്യമങ്ങളില്‍ പോര്​ ശക്തമായി. തുടർന്ന്​ ഷെമീർ പിന്മാറുകയും റോയി സ്ഥാനാർഥിയാകുകയുമായിരുന്നു. തലയാഴത്ത് ആറുപേരാണ് ആദ്യഘട്ടത്തില്‍ പരിഗണനയിലുണ്ടായിരുന്നത്. ഓരോ നേതാവും ഓരോരുത്തര്‍ക്കുവേണ്ടി രംഗത്തിറങ്ങിയതോടെ തര്‍ക്കം രൂക്ഷമായി. ഒടുവില്‍ നളിനി പ്രസേനനെ രംഗത്തിറക്കാൻ തീരുമാനിച്ചു. എന്നാല്‍, സീറ്റ് മോഹിച്ച പലരും കലാപക്കൊടിയുമായി രംഗത്തുണ്ട്​. അതിനിടെ, വൈക്കത്ത്​ കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് ജോസഫ് തര്‍ക്കവും തുടരുകയാണ്. നേരത്തേ കേരള കോൺഗ്രസ്​ ജോസഫ്​ വിഭാഗം സ്ഥാനാർഥിയെ പ്രഖ്യാപിച്ച വൈക്കത്ത്​ സ്മിത എസ്. നായരെ കോൺഗ്രസ്​ രംഗത്തിറക്കി. സീറ്റ്​ വിഭജനം മുതല്‍ വൈക്കം ഡിവിഷന്‍ തര്‍ക്കത്തിനു കാരണമായിരുന്നു. സ്വാധീനമില്ലാത്ത വാര്‍ഡ് ജോസഫ് വിഭാഗത്തിന്​ നല്‍കിയതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തുവന്നതാടെ ഡിവിഷന്‍ തിരിച്ചെടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. എന്നാല്‍, ഇതിനെ മറികടന്ന് സന്ധ്യ സുദര്‍ശനെ ജോസഫ് വിഭാഗം സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും പ്രചാരണം ആരംഭിക്കുകയും ചെയ്തു. ഇതോടെ, കോണ്‍ഗ്രസ് നേതാക്കള്‍ പി.ജെ. ജോസഫിനെ പ്രതിഷേധം അറിയിക്കുകയും സ്വതന്ത്ര സ്ഥാനാര്‍ഥിയായി സ്മിതയെ പ്രഖ്യാപിക്കുകയുമായിരുന്നു. ജോസഫ്​ വിഭാഗവും സ്​മിതയെ അംഗീകരിച്ചതായും കോൺഗ്രസ്​-ജോസഫ്​ സംയുക്ത സ്ഥാനാർഥിയായി ഇവർ മത്സരിക്കുമെന്നും കോൺഗ്രസ്​ നേതൃത്വം അറിയിച്ചു. സന്ധ്യ സുദര്‍ശനെ പിൻവലിക്കുമെന്ന്​ ജോസഫ്​ വിഭാഗവും വ്യക്തമാക്കിയിട്ടുണ്ട്​. എങ്കിലും അസ്വാരസ്യങ്ങൾ തുടരുകയാണ്​. യു.ഡി.എഫ്​ നേതൃത്വം ഔദ്യോഗികമായി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 22 അംഗ ജില്ല പഞ്ചായത്തിൽ കോൺഗ്രസ്​ 14 സീറ്റിലും കേരള കോൺഗ്രസ്​ ജോസഫ്​ വിഭാഗം എട്ട്​ സീറ്റിലുമാണ്​ മത്സരിക്കുന്നത്​. യു.ഡി.എഫ് സ്ഥാനാർഥികൾ: . ഉഴവൂർ: ബിജു പുന്നത്താനം . കടുത്തുരുത്തി: സുനു ജോർജ് . പാമ്പാടി: രാധ വി. നായർ . എരുമേലി: റോയി മാത്യു കപ്പലുമാക്കൽ . വാകത്താനം: സുധ കുര്യൻ . പൂഞ്ഞാർ: അഡ്വ. വി.ജെ. ജോസ് . പുതുപ്പള്ളി: നിബു ജോൺ . കുമരകം: ബീന ബിനു . അയർക്കുന്നം: റെജി എം. ഫിലിപ്പോസ് . കുറിച്ചി: പി.കെ. വൈശാഖ് . തലയാഴം: സജിനി പ്രസന്നൻ . മുണ്ടക്കയം: പി.എസ്. സുഷമ്മ . പൊൻകുന്നം: എം.എൻ. സുരേഷ് ബാബു . വൈക്കം: സ്മിത എസ്. നായർ . ഭരണങ്ങാനം: മൈക്കിൾ പുല്ലുമാക്കൽ . കിടങ്ങൂർ: ജോസ്മോൻ മുണ്ടക്കൽ . അതിരമ്പുഴ: ഡോ. റോസമ്മ സോണി . തൃക്കൊടിത്താനം: സ്വപ്ന ബിനു . വെള്ളൂർ: പോൾസൺ ജോസഫ് . കാഞ്ഞിരപ്പള്ളി: മറിയമ്മ ജോസഫ് . കുറവിലങ്ങാട്: മേരി സെബാസ്​റ്റ്യൻ . കങ്ങഴ: ഡോ. ആര്യ എം. കുറുപ്പ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.