വൈദ്യുതി മുടങ്ങും

തെങ്ങണ: ഇലക്ട്രിക്കൽ സെക്​ഷൻ കീഴി​െല ഡീലക്സ്പടി, മോസ്കോ, പൊൻപുഴ, പഴയബ്ലോക്ക്‌, പുന്നകുന്ന്, ഗുഡ് ഷെപ്പേർഡ്, തെങ്ങണ ടൗൺ ബ്രിട്ടെക്സ്, ഗുരുമന്ദിരം ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട്​ അഞ്ചുവരെ വൈദ്യുതി മുടങ്ങും. ചിറക്കടവ് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺ​െവൻഷൻ പൊൻകുന്നം: എൽ.ഡി.എഫ് ചിറക്കടവ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺ​െവൻഷൻ നടന്നു. പൊൻകുന്നത്ത് നടന്ന യോഗം സി.പി.എം ജില്ല സെക്ര​േട്ടറിയറ്റ്​ അംഗം പ്രഫ. എം.ടി. ജോസഫ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ സെക്രട്ടറി കെ. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡോ. എൻ. ജയരാജ് എം.എൽ.എ, എൽ.ഡി.എഫ് നേതാക്കളായ ഗിരീഷ് എസ്. നായർ, വി.ജി. ലാൽ, എൻ.കെ. സുധാകരൻ, ഷാജി നെല്ലേപ്പറമ്പിൽ, ഷാജി പാമ്പൂരി, പി.കെ. ശശികുമാർ, കെ. സേതുനാഥ്, ത്രിതല പഞ്ചായത്ത് സ്ഥാനാർഥികൾ എന്നിവർ സംസാരിച്ചു. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് നേതൃത്വം നൽകാൻ 101 അംഗ കമ്മിറ്റിയെയും ​െതരഞ്ഞെടുത്തു. ചിത്രവിവരണം KTL LDF CHIRAKADAU എൽ.ഡി.എഫ് ചിറക്കടവ് പഞ്ചായത്ത് കൺ​െവൻഷൻ പ്രഫ. എം.ടി. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു ആംബുലൻസും കാറും കൂട്ടിയിടിച്ചു ഗാന്ധിനഗർ: വെള്ളത്തിൽ വീണ കുട്ടിയുമായി മെഡിക്കൽ കോളജിലേക്ക്​ വരുകയായിരുന്ന ആംബുലൻസും കാറും കൂട്ടിയിടിച്ചു. ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെ മെഡിക്കൽ കോളജ് കുടമാളൂർ റോഡിൽ ഫെഡറൽ ബാങ്കിനു സമീപമാണ് അപകടം. ചങ്ങനാശ്ശേരിയിൽനിന്ന്​ വെള്ളത്തിൽ വീണ് അപകടത്തിൽപെട്ട 10 വയസ്സുള്ള കുട്ടിയുമായി മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ വരുകയായിരുന്നു ആംബുലൻസ്. മെഡിക്കൽ കോളജിനുസമീപത്തെ ഫെഡറൽ ബാങ്കിന്​ മുന്നിലെത്തിയപ്പോൾ ബാങ്കിനുമുന്നിൽ പാർക്കുചെയ്തിരുന്ന കാർ അശ്രദ്ധയോടെ റോഡിലേക്ക്​ ഇറക്കുകയും ആംബുലൻസിൽ ഇടിക്കുകയുമായിരുന്നു. ഡ്രൈവിങ്ങിലെ അശ്രദ്ധയാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉടൻ ഗാന്ധിനഗർ പൊലീസെത്തി ആംബുലൻസിൽ കൊണ്ടുവരുകയായിരുന്ന കുട്ടിയെ മെഡിക്കൽ കോളജ്​ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലും പിന്നീട് കുട്ടികളുടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്ന് വാഹനങ്ങളുടെ ഡ്രൈവർമാരെയും മെഡിക്കൽ കോളജ്​ ആശുപത്രിയിലെത്തിച്ചു. ഇവരുടെ പരിക്ക്​ ഗുരുതരമല്ല. ഗാന്ധിനഗർ പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.