ചങ്ങനാശ്ശേരിയില്‍ എല്‍.ഡി.എഫ് സീറ്റുകളില്‍ ധാരണയായി

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി നഗരസഭയിലെയും അഞ്ച് പഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തിലെയും എല്‍.ഡി.എഫ് സീറ്റ്​ വിഭജനം പൂർത്തിയായി. ചങ്ങനാശ്ശേരി നഗരസഭയിലെ 37 വാര്‍ഡുകളില്‍ സി.പി.എം 20 സീറ്റുകളിലും(1,2,6,12,13,18,19,20, 21,22,23,25,26,28,29,32,34,35,36,37), സി.പി.ഐ നാല് സീറ്റുകളിലും (3,14,15,24), കേരള കോണ്‍ഗ്രസ് (എം) ജോസ് എട്ട് സീറ്റിലും (4,5,8,11,16,30,31,33), ജനാധിപത്യ കേരള കോണ്‍സ്ര് നാല് സീറ്റുകളിലും (9,10,17,27), എല്‍.ജെ.ഡി ഒരു സീറ്റിലും (7) മത്സരിക്കും. 21 വാര്‍ഡുള്ള വാഴപ്പള്ളി പഞ്ചായത്തില്‍ സി.പി.എം 10 (2,4,5,7,8,10,17,18,19,21) സി.പി.ഐ രണ്ട് (1, 20), കേരള കോണ്‍ഗ്രസ്(എം) ജോസ് ആറ് (3,6,9,13,14,15), ജനാധിപത്യ കേരള കോണ്‍ഗ്രസ് രണ്ട് (11,12), എല്‍.ജെ.ഡി ഒന്ന് (16) സീറ്റിലും മത്സരിക്കും. 20 വാര്‍ഡുള്ള കുറിച്ചി പഞ്ചായത്തില്‍ സി.പി.എം 12 (1,3,4,6,8,10,11,12,14,17,19,20) സി.പി.ഐ 3 (5,7,9), കേരള കോണ്‍ഗ്രസ്(എം) ജോസ് 5 (2,13,15,16,18) സീറ്റിലും മത്സരിക്കും. 20 വാര്‍ഡുള്ള മാടപ്പള്ളി പഞ്ചായത്തില്‍ സി.പി.എം 7 (4,11,12,15,16,18,19), സി.പി.ഐ 3 (3,10,17), കേരള കോണ്‍ഗ്രസ് (എം)ജോസ് ഏഴ് (1,2,5,7,8,14,20), ജനാധിപത്യ കേരള കോണ്‍ഗ്രസ് രണ്ട് (6,9), പൊതു സ്വതന്ത്രന്‍ ഒന്ന് (13) സീറ്റിലും മത്സരിക്കും. 20 വാര്‍ഡുള്ള തൃക്കൊടിത്താനം പഞ്ചായത്തില്‍ സി.പി.എം 10 (2,4,5,6,11,14,15,16,18,19), സി.പി.ഐ 3 (9,10,12), കേരള കോണ്‍ഗ്രസ് (എം) ജോസ് 5 (1, 3, 13, 17, 20), ജനാധിപത്യ കേരള കോണ്‍ഗ്രസ് 2 ( 7, 8). 16 വാര്‍ഡുകളുള്ള പായിപ്പാട് പഞ്ചായത്തില്‍ സി.പി.എം 9 (2,4,5,7,8,9,10,11,16), സി.പി.ഐ 3(1,12,13), കേരള കോണ്‍ഗ്രസ് എം ജോസ് മൂന്ന് (3,6,15), ജനാധിപത്യ കേരള കോണ്‍ഗ്രസ് ഒന്ന് (14) സീറ്റിലും മത്സരിക്കും. 13 ഡിവിഷനുകള്‍ ഉള്ള മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ സി.പി.എം- 6 , സി.പി.ഐ - 1, കേരള കോണ്‍ഗ്രസ് ജോസ് -4 , ജനാധിപത്യ കേരള കോണ്‍ഗ്രസ്- 2 എന്നിങ്ങനെയാണ്​ സീറ്റ്​ വിഭജനം. സ്ഥാനാർഥികള്‍ വ്യാഴാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് വാര്‍ത്തസമ്മേളനത്തില്‍ എല്‍.ഡി.എഫ് നേതാക്കള്‍ അറിയിച്ചു. ഒ.പി ടിക്കറ്റ്​ കൗണ്ടർ തുടങ്ങി ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ രണ്ടു വിഭാഗങ്ങളിൽ കൂടി പ്രത്യേക ഒ.പി ടിക്കറ്റ്​ കൗണ്ടറുകളുടെ പ്രവർത്തനം ആരംഭിച്ചു. ഓങ്കോളജി (അർബുദം), കാർഡിയോളജി വിഭാഗങ്ങളിലാണ് പുതിയ ഒ.പി ടിക്കറ്റ് കൗണ്ടർ. നിലവിൽ ജനറൽ ഒ.പിയിൽനിന്നാണ് ഈ വിഭാഗങ്ങളിലേക്കുള്ള ടിക്കറ്റ് ലഭിച്ചിരുന്നത്. തിങ്കൾ മുതൽ ശനിവരെ എല്ലാ ദിവസങ്ങളിലും ഒ.പി പ്രവർത്തിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.