കോണ്‍ഗ്രസിന് റെബലായി ഐ.എന്‍.ടി.യു.സി സ്ഥാനാർഥികള്‍

ചങ്ങനാശ്ശേരി: കോണ്‍ഗ്രസിനെതിരെ ഐ.എന്‍.ടി.യു.സി സ്ഥാനാർഥികള്‍. സീറ്റ് നിര്‍ണയത്തില്‍ അര്‍ഹമായ പരിഗണന ലഭിക്കാത്തതിനെ തുടര്‍ന്നും ഐ.എന്‍.ടി.യു.സിയോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചുമാണ് ഇവര്‍ മത്സരിക്കുന്നത്. ചങ്ങനാശ്ശേരി മാര്‍ക്കറ്റ് മേഖലയിലെ നാല് വാര്‍ഡുകളിലാണ് സ്വതന്ത്രരായി മത്സരിക്കുന്നത്. മാര്‍ക്കറ്റ് മേഖല വികസനസമിതി എന്ന പേരില്‍ 30, 31, 33, 34 എന്നീ വാര്‍ഡുകളില്‍ നിലവിലുള്ള കോണ്‍ഗ്രസ് ഭാരവാഹിത്വം രാജിവെച്ചാണ് സ്ഥാനാർഥികള്‍ മത്സരിക്കുന്നത്. സുൽഫത്ത് നൗഫൽഖാ​ൻെറ അയോഗ്യത ഹൈകോടതി റദ്ദാക്കി ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭ 24ാം വാർഡ്​ കൗൺസിലറായിരുന്ന സുൽഫത്ത് നൗഫൽഖാനെ അയോഗ്യയാക്കിയ ഇലക്​ഷൻ കമീഷ​ൻെറ നടപടി ഹൈകോടതി റദ്ദ് ചെയ്തു. ഈരാറ്റുപേട്ട നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പിൽ സുൽഫത്ത്​ നൗഫൽഖാൻ വോട്ട് മനഃപൂർവം അസാധു ആക്കിയെന്നുള്ള വാദമുയർത്തി സി.പി.എം ഏരിയ നേതൃത്വമാണ് സി.പി.എം അംഗമായ സുൽഫത്തിനെ അയോഗ്യമാക്കണമെന്ന് കാണിച്ച്​ തെരഞ്ഞെടുപ്പ് കമീഷന് പരാതി കൊടുത്തത്. തെരഞ്ഞെടുപ്പ് കമീഷൻ സുൽഫത്തിന് അയോഗ്യത കൽപിച്ചു. അതിനെതിരെ സുൽഫത്ത് ഹൈകോടതിയിൽ ഹരജി നൽകുകയായിരുന്നു. ഇതിലാണ് അനുകൂലമായ വിധി. ഇതോടെ സുൽഫത്തും മത്സരരംഗത്ത്​ എത്തുമെന്നാണ്​ വിവരം. പടം KTL erattupetta nomination thirakku ഈരാറ്റുപേട്ട നഗരസഭയിൽ നോമിനേഷൻ കൊടുക്കാനുള്ള തിരക്ക്. 150പേരാണ് ബുധനാഴ്​ച പത്രികനൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.