പൊൻകുന്നം: അടുക്കളയിൽ ഉണക്കാനിട്ടിരുന്ന റബർ ഷീറ്റിൽ തീപടർന്ന് അടുക്കളയുൾപ്പെടെ വീടിൻെറ ഒരുഭാഗം കത്തിനശിച്ചു. ആനക്കയം ഐയ്യനാംകുഴിയിൽ എ.എൻ. സന്തോഷ് ബാബുവിൻെറ വീടിനാണ് തീപിടിച്ചത്. വ്യാഴാഴ്ച വൈകീട്ട് 4.30നായിരുന്നു സംഭവം. പരിസരവാസികളും പ്രദേശത്തെ ഓട്ടോ തൊഴിലാളികളും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി. കാഞ്ഞിരപ്പള്ളിയിൽനിന്ന് അഗ്നിരക്ഷാസേനയെത്തി തീയണച്ചു. ചിത്രം: KTL Kathinasicha Veedu പൊൻകുന്നം ആനക്കയത്ത് സന്തോഷ് ബാബുവിൻെറ വീടിൻെറ ഒരുഭാഗം കത്തിനശിച്ച നിലയിൽ സ്പോട്ട് അഡ്മിഷൻ: അപേക്ഷ ക്ഷണിച്ചു കോട്ടയം: എം.ജി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ളതും സൻെറർ ഫോർ പ്രഫഷനൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിൻെറ (ഗവ. കേരള) നിയന്ത്രണത്തിലുള്ളതുമായ സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസിൻെറ (സ്റ്റാസ്) പുല്ലരിക്കുന്ന് (കോട്ടയം) സൻെററിൽ 2020-21 അധ്യയന വർഷത്തേക്ക് ബി.എസ്സി കമ്പ്യൂട്ടർ സയൻസ്, ബി.സി.എ കോഴ്സുകളുടെ ഒഴിവുള്ള സംവരണ സീറ്റുകളിലേക്കും എം.സി.എ കോഴ്സിൻെറ ഏതാനും സീറ്റിലേക്കും സ്പോട്ട് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ 9495686350, 9633177092 നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ ഡോ. എം.എസ്. ബിന്ദു അറിയിച്ചു. വിവാഹം തെക്കേത്തുകവല: കോതാനിയിൽ വി.എസ്. സുരേഷിൻെറയും കെ.പി. ശോഭനയുടെയും മകൾ മൃണാമോളും തടിയൂർ പരുത്തിയിൽ ലതികയുടെയും പരേതനായ രാജൻെറയും മകൻ ശ്രീരാജും വിവാഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.