Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവീടിനു തീപിടിച്ചു

വീടിനു തീപിടിച്ചു

text_fields
bookmark_border
പൊൻകുന്നം: അടുക്കളയിൽ ഉണക്കാനിട്ടിരുന്ന റബർ ഷീറ്റിൽ തീപടർന്ന് അടുക്കളയുൾപ്പെടെ വീടി​ൻെറ ഒരുഭാഗം കത്തിനശിച്ചു. ആനക്കയം ഐയ്യനാംകുഴിയിൽ എ.എൻ. സന്തോഷ് ബാബുവി​ൻെറ വീടിനാണ് തീപിടിച്ചത്. വ്യാഴാഴ്ച വൈകീട്ട് 4.30നായിരുന്നു സംഭവം. പരിസരവാസികളും പ്രദേശത്തെ ഓട്ടോ തൊഴിലാളികളും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി. കാഞ്ഞിരപ്പള്ളിയിൽനിന്ന് അഗ്​നിരക്ഷാസേനയെത്തി തീയണച്ചു. ചിത്രം: KTL Kathinasicha Veedu പൊൻകുന്നം ആനക്കയത്ത് സന്തോഷ് ബാബുവി​ൻെറ വീടി​ൻെറ ഒരുഭാഗം കത്തിനശിച്ച നിലയിൽ സ്​പോട്ട്​ അഡ്​മിഷൻ: അപേക്ഷ ക്ഷണിച്ചു കോട്ടയം: എം.ജി സർവകലാശാലയോട്​ അഫിലിയേറ്റ്​ ചെയ്​തിട്ടുള്ളതും സൻെറർ ഫോർ പ്രഫഷനൽ ആൻഡ്​ അഡ്വാൻസ്​ഡ്​ സ്​റ്റഡീസി​ൻെറ (ഗവ. കേരള) നിയന്ത്രണത്തിലുള്ളതുമായ സ്​കൂൾ ഓഫ്​ ടെക്​നോളജി ആൻഡ്​ അപ്ലൈഡ്​ സയൻസസി​ൻെറ (സ്​റ്റാസ്​) പുല്ലരിക്കുന്ന്​ (കോട്ടയം) സൻെററിൽ 2020-21 അധ്യയന വർഷത്തേക്ക്​ ബി.എസ്​സി കമ്പ്യൂട്ടർ സയൻസ്​, ബി.സി.എ കോഴ്​സുകളുടെ ഒഴിവുള്ള സംവരണ സീറ്റുകളിലേക്കും എം.സി.എ കോഴ്​സി​ൻെറ ഏതാനും സീറ്റിലേക്കും സ്​പോട്ട്​ അഡ്​മിഷന്​ അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ 9495686350, 9633177092 നമ്പറുകളിൽ ബന്ധപ്പെടണമെന്ന്​ പ്രിൻസിപ്പൽ ഡോ. എം.എസ്​. ബിന്ദു അറിയിച്ചു. വിവാഹം തെക്കേത്തുകവല: കോതാനിയിൽ വി.എസ്. സുരേഷി​ൻെറയും കെ.പി. ശോഭനയുടെയും മകൾ മൃണാമോളും തടിയൂർ പരുത്തിയിൽ ലതികയുടെയും പരേതനായ രാജ​ൻെറയും മകൻ ശ്രീരാജും വിവാഹിതരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story