േകാട്ടയം: നഗരത്തിലെ . എം.എൽ.റോഡിൽ കോട്ടയം ശീമാട്ടിക്ക് എതിർവശത്തെ നാല് പഴം-പച്ചക്കറി കടകളിലാണ് മോഷണം നടന്നത്. നാല് കടകളിൽ നിന്നുമായി 25,000 രൂപ നഷ്ടമായി. മാർക്കറ്റിലെ ടി.എസ്.വെജിറ്റബിൾസിലും സമീപത്തെ കടകളിലും കഴിഞ്ഞ രാത്രിയായിരുന്നു മോഷണം. ടി.എസ്.വെജിറ്റബിൾസിൻെറ പൂട്ട് കുത്തിത്തുറന്ന് അകത്തുകടന്ന യുവാവ് മേശ കുത്തിത്തുറന്ന് പണം അപഹരിക്കുകയായിരുന്നു. മോഷ്ടാവിൻെറ ദൃശ്യങ്ങൾ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. സമീപത്തെ കടകളിലും മോഷണം നടത്തിയത് ഇയാൾ തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ്. നിർധന രോഗികളെ സഹായിക്കാൻ കടകളിൽ സ്ഥാപിച്ചിരുന്ന പെട്ടികളിലെ പണവും നഷ്ടമായിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു ജില്ലയില്‍ 344 പേര്‍ക്കു കൂടി കോവിഡ് കോട്ടയം: ജില്ലയില്‍ 344 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 337 പേർക്ക് സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ 7 പേരും രോഗബാധിതരായി. രോഗം ബാധിച്ചവരില്‍ 313 പുരുഷന്മാരും 147 സ്ത്രീകളും 31 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസ്സിന് മുകളിലുള്ള 44 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ, 394 പേര് രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 4620 പേരാണ് ചികിത്സയിലുള്ളത്. രോഗം ബാധിച്ചവരുടെ തദ്ദേശസ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം. കോട്ടയം-63 ചങ്ങനാശ്ശേരി-31 പൂഞ്ഞാര്‍, ഉദയനാപുരം, ഈരാറ്റുപേട്ട, തലയാഴം, കിടങ്ങൂര്‍,വാഴപ്പള്ളി,മുണ്ടക്കയം-11 വൈക്കം, മറവന്തുരുത്ത്-10 തലയോലപ്പറമ്പ്, കാഞ്ഞിരപ്പള്ളി-9 മാഞ്ഞൂര്‍, ഭരണങ്ങാനം, കുറിച്ചി- 8 മാടപ്പള്ളി, വെള്ളൂര്‍, കടുത്തുരുത്തി-7 കുമരകം, ചെമ്പ്-6 കാണക്കാരി, ഏറ്റുമാനൂര്‍-5 കൂരോപ്പട, നെടുംകുന്നം, കങ്ങഴ, വിജയപുരം, ആര്‍പ്പൂക്കര-4 അകലക്കുന്നം, മണിമല, തൃക്കൊടിത്താനം, ഞീഴൂര്‍, പാമ്പാടി, പാറത്തോട്-3 ടി.വി പുരം. അയ്മനം, തലനാട്, പാലാ, മുളക്കുളം, പനച്ചിക്കാട്,എരുമേലി-2 ചിറക്കടവ്, നീണ്ടൂര്‍, മീനടം, അയര്‍ക്കുന്നം, തലപ്പലം,മണര്‍ക്കാട്, മേലുകാവ്, കടനാട്, കൊഴുവനാല്‍, പായിപ്പാട്, മൂന്നിലവ്, വെച്ചൂര്‍, പൂഞ്ഞാര്‍ തെക്കേക്കര, കരൂര്‍, രാമപുരം, കോരുത്തോട്- 1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.