Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപഴക്കടകളിൽ മോഷണം

പഴക്കടകളിൽ മോഷണം

text_fields
bookmark_border
​േകാട്ടയം: നഗരത്തിലെ . എം.എൽ.റോഡിൽ കോട്ടയം ശീമാട്ടിക്ക് എതിർവശത്തെ നാല്​ പഴം-പച്ചക്കറി കടകളിലാണ്​ മോഷണം നടന്നത്​. നാല്​ കടകളിൽ നിന്നുമായി 25,000 രൂപ നഷ്​ടമായി. മാർക്കറ്റിലെ ടി.എസ്.വെജിറ്റബിൾസിലും സമീപത്തെ കടകളിലും കഴിഞ്ഞ രാത്രിയായിരുന്നു മോഷണം. ടി.എസ്.വെജിറ്റബിൾസി​ൻെറ പൂട്ട് കുത്തിത്തുറന്ന് അകത്തുകടന്ന യുവാവ് മേശ കുത്തിത്തുറന്ന് പണം അപഹരിക്കുകയായിരുന്നു. മോഷ്​ടാവി​ൻെറ ദൃശ്യങ്ങൾ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. സമീപത്തെ കടകളിലും മോഷണം നടത്തിയത് ഇയാൾ തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ്​. നിർധന രോഗികളെ സഹായിക്കാൻ കടകളിൽ സ്ഥാപിച്ചിരുന്ന പെട്ടികളിലെ പണവും നഷ്​ടമായിട്ടുണ്ട്​. പൊലീസ്​ അന്വേഷണം ആരംഭിച്ചു ജില്ലയില്‍ 344 പേര്‍ക്കു കൂടി കോവിഡ് കോട്ടയം: ജില്ലയില്‍ 344 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 337 പേർക്ക് സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ 7 പേരും രോഗബാധിതരായി. രോഗം ബാധിച്ചവരില്‍ 313 പുരുഷന്‍മാരും 147 സ്ത്രീകളും 31 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസ്സിന്​ മുകളിലുള്ള 44 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ, 394 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 4620 പേരാണ് ചികിത്സയിലുള്ളത്. രോഗം ബാധിച്ചവരുടെ തദ്ദേശസ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം. കോട്ടയം-63 ചങ്ങനാശ്ശേരി-31 പൂഞ്ഞാര്‍, ഉദയനാപുരം, ഈരാറ്റുപേട്ട, തലയാഴം, കിടങ്ങൂര്‍,വാഴപ്പള്ളി,മുണ്ടക്കയം-11 വൈക്കം, മറവന്തുരുത്ത്-10 തലയോലപ്പറമ്പ്, കാഞ്ഞിരപ്പള്ളി-9 മാഞ്ഞൂര്‍, ഭരണങ്ങാനം, കുറിച്ചി- 8 മാടപ്പള്ളി, വെള്ളൂര്‍, കടുത്തുരുത്തി-7 കുമരകം, ചെമ്പ്-6 കാണക്കാരി, ഏറ്റുമാനൂര്‍-5 കൂരോപ്പട, നെടുംകുന്നം, കങ്ങഴ, വിജയപുരം, ആര്‍പ്പൂക്കര-4 അകലക്കുന്നം, മണിമല, തൃക്കൊടിത്താനം, ഞീഴൂര്‍, പാമ്പാടി, പാറത്തോട്-3 ടി.വി പുരം. അയ്മനം, തലനാട്, പാലാ, മുളക്കുളം, പനച്ചിക്കാട്,എരുമേലി-2 ചിറക്കടവ്, നീണ്ടൂര്‍, മീനടം, അയര്‍ക്കുന്നം, തലപ്പലം,മണര്‍ക്കാട്, മേലുകാവ്, കടനാട്, കൊഴുവനാല്‍, പായിപ്പാട്, മൂന്നിലവ്, വെച്ചൂര്‍, പൂഞ്ഞാര്‍ തെക്കേക്കര, കരൂര്‍, രാമപുരം, കോരുത്തോട്- 1
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story