ശബരിമല പ്രസാദം ബുക്കിങ്​ തുടങ്ങി

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ പ്രസാദമടങ്ങുന്ന കിറ്റ് 16 മുതൽ വിലാസക്കാരന് തപാൽ വകുപ്പ് അയച്ചുതുടങ്ങും. വെള്ളിയാഴ്ച മുതലാണ് ബുക്കിങ്​ തുടങ്ങിയത്. അരവണ, ആടിയ ശിഷ്​ടം നെയ്യ്, കുങ്കുമം, മഞ്ഞൾ, വിഭൂതി, അർച്ചന പ്രസാദം എന്നിവക്ക് 450 രൂപയാണ് നിരക്ക്. ഇതിൽ 250 രൂപ ദേവസ്വം ബോർഡിനും ബാക്കി തപാൽ വകുപ്പിനുമാണ്. ഏത് പോസ്​റ്റ്​ ഓഫിസിൽനിന്നും ബുക്ക് ചെയ്യാം. സന്നിധാനത്തുനിന്നും പ്രസാദം ദേവസ്വം ബോർഡ് പമ്പയിൽ എത്തിക്കും. അവിടെനിന്ന്​ തപാൽ വകുപ്പ്​ വിലാസക്കാര​ൻെറ വീടുകളിൽ എത്തിക്കും. സ്പീഡ് പോസ്​റ്റ്​ വഴിയാണ് വിതരണം. സ്വാമി പ്രസാദം എന്ന പേരിലാണ് കിറ്റ് എത്തിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.