കോട്ടയം സ്വദേശി കഞ്ചാവുമായി പിടിയിൽ

ചേർത്തല: എക്‌സൈസ് സംഘത്തി​ൻെറ വാഹന പരിശോധനക്കിടെ കോട്ടയം സ്വദേശിയെ കഞ്ചാവുമായി പിടികൂടി. കോട്ടയം മങ്ങാട്ട്കാല വീട്ടിൽ ഹാരിസ് മോനെയാണ്​ (38) ചേർത്തല എക്സൈസ് എസ്.ഐ. വി.ജെ. റോയിയുടെ നേതൃത്വത്തിൽ പിടികൂടിയത്. ആലപ്പുഴയിൽനിന്ന്​ ചേർത്തല ഭാഗത്തേക്ക്​ പോയ കാർ പരിശോധിച്ചപ്പോഴാണ് 1200 ഗ്രാം കഞ്ചാവ്​ കണ്ടെത്തിയത്. ചില്ലറ വിൽപനക്ക്​ തമിഴ്നാട് കമ്പത്തുനിന്ന്​ കൊണ്ടുവന്നതാണെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്. apl KANJAAVU 1, 2 പിടിയിലായ ഹാരിസ് മോനും കഞ്ചാവ്​ കടത്താനുപയോഗിച്ച കാറും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.