അമനകര പാടം നികത്തൽ കര്‍ഷകര്‍ തടഞ്ഞു

രാമപുരം: അമനകര പാടശേഖരത്ത് മണ്ണിട്ട് നികത്താനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമം കര്‍ഷകര്‍ തടഞ്ഞു. തിങ്കളാഴ്ച ഉച്ചക്ക്​ നിരവധി ടിപ്പറുകളിൽ മണ്ണുകൊണ്ടുവന്ന് പാടത്ത് നിക്ഷേപിക്കാനുള്ള ശ്രമമാണ് സമീപത്തെ പാടത്ത് കൃഷിചെയ്തുകൊണ്ടിരുന്ന കര്‍ഷകരായ റോയി വാലുമ്മേല്‍, കെ.എം. ദാസപ്പന്‍ എന്നിവര്‍ തടഞ്ഞത്. രാമപുരം പൊലീസില്‍ അറിയിച്ചതനുസരിച്ച് പൊലീസ് എത്തിയെങ്കിലും ടിപ്പറുകള്‍ മണ്ണുമായി കടന്നുകളഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.