പിതൃസഹോദര​െൻറ ക്രൂരമർദനം; അഞ്ചുവയസ്സുകാര​െൻറ തലയോട്ടി പൊട്ടി

പിതൃസഹോദര​ൻെറ ക്രൂരമർദനം; അഞ്ചുവയസ്സുകാര​ൻെറ തലയോട്ടി പൊട്ടി തൊടുപുഴ: അഞ്ചുവയസ്സുകാര​െന പിതാവി​ൻെറ സഹോദരൻ ക്രൂരമർദനത്തിനിരയാക്കി. തലയോട്ടി പൊട്ടിയനിലയിൽ കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആന്തരിക രക്തസ്രാവം ഉള്ളതിനാൽ കുട്ടി 24 മണിക്കൂർ നിരീക്ഷണത്തിലാ​െണന്ന്​ ആശുപത്രി അധികൃതർ പറഞ്ഞു. സംഭവത്തിൽ അസം സ്വദേശി ഇംദാദുൽ ഹഖിനെ (25) പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. ഇടുക്കി ഉണ്ടപ്ലാവിൽ വാടകക്ക്​ താമസിക്കുന്ന അന്തർസംസ്ഥാന തൊഴിലാളിയുടെ മകനായ അഞ്ചുവയസ്സുകാരനെ ഇവരുടെ വീട്ടിലെത്തിയ പിതൃസഹോദരൻ മർദിക്കുകയായിരു​ന്നു. കുട്ടിയെ കഴുത്തിൽ പിടിച്ച്​ തൂക്കിയെടുത്ത്​ വരാന്തയിലേക്ക്​ എറിഞ്ഞെന്നാണ്​ അയൽക്കാരുടെ മൊഴി. തറയിൽ തല ഇടിച്ചാണ്​ കുട്ടി വീണത്​. വെള്ളിയാഴ്​ച ​ൈവകീട്ട്​ നാലോടെയാണ്​ സംഭവം. നാട്ടുകാർ ഇടപെടുകയും കുട്ടി ഛർദിക്കുകയും ചെയ്​തപ്പോൾ രാത്രി എ​ട്ടോടെ പിതാവും അടുത്തുള്ള ​ഓ​ട്ടോ ഡ്രൈവറും കൂടിയാണ്​ ആശുപത്രിയിൽ എത്തിച്ചത്​. ഭക്ഷണം കഴിക്കാൻ വിളിച്ചിട്ട്​ വരാതിരുന്ന ദേഷ്യത്തിൽ കുട്ടിയെ പിടിച്ച്​ ഉന്തുക മാത്രമാണ്​ ചെയ്​തതെന്നാണ്​ പ്രതി പൊലീസിന്​ നൽകിയ മൊഴി.​ ശനിയാഴ്​ച രാവിലെ പൊലീസ്​ ആശുപത്രിയിലെത്തു​േമ്പാൾ കുട്ടിക്കൊപ്പം ഇംദാദുൽ ഹഖ്​​ മാത്രമാണുണ്ടായിരുന്നത്​. പിതാവ്​ ജോലിക്ക്​ പോയിരുന്നു. മാതാവ്​ ഒന്നരവയസ്സുള്ള ഇളയ കുട്ടിക്കൊപ്പം വീട്ടിലുമായിരുന്നു. വിശദ അന്വേഷണം നടത്തിവരുകയാണെന്നും ബന്ധപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തി കേസ്​ ചാർജ്​​ ചെയ്യുമെന്നും സർക്കിൾ ഇൻസ്​പെക്​ടർ സുധീർ മനോഹർ പറഞ്ഞു. പ്രതി പലപ്പോഴായി കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്നും ആവർത്തിക്കരുതെന്ന്​ ആശാ പ്രവർത്തകർ വീട്ടുകാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നെന്നും നാട്ടുകാർ പറയുന്നു. TDG100 - അറസ്​റ്റിലായ ഇംദാദുൽ ഹഖ്​​ TDG101 - കുട്ടിയുടെ തലയോട്ടിയിലുണ്ടായ പൊട്ടൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.