കൊക്കോട്ടുചിറ കുളത്തില്‍ പെഡല്‍ ബോട്ടിങ് തുടങ്ങി

ചങ്ങനാശ്ശേരി: ഗ്രാമീണ ടൂറിസത്തി​ൻെറ ഭാഗമായി തൃക്കൊടിത്താനം പഞ്ചായത്തി​ൻെറ കൊക്കോട്ടുചിറ കുളത്തില്‍ പെഡല്‍ ബോട്ട് ഒരുങ്ങി. നിലവില്‍ നാലുപേര്‍ക്ക് യാത്ര ചെയ്യാവുന്നതും ആറുപേര്‍ക്കും യാത്ര ചെയ്യാവുന്ന തരത്തിലുള്ള പെഡല്‍ ബോട്ടുകളാണ് കുളത്തില്‍ ഇറക്കിയത്. കുളത്തിനോട് ചേര്‍ന്ന് മഴവില്‍ പാര്‍ക്കും തണല്‍ വിശ്രമകേന്ദ്രവും ഇന്‍ഡോര്‍ സ്​റ്റേഡിയവും നടപ്പാതയും ഒരുക്കിയിട്ടുണ്ട്​. സുരക്ഷക്കായി സെക്യൂരിറ്റിയുടെ സേവനവും ജാക്കറ്റുകളും ക്രമീകരിച്ചിട്ടുണ്ട്. താൽക്കാലിക സംവിധാനമായി ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ബോട്ടിങ്​ സൗജന്യമാണ്. പഞ്ചായത്തി​ൻെറ തനതു ഫണ്ടില്‍നിന്ന്​ രണ്ടുലക്ഷം രൂപ മുടക്കിയാണ് ബോട്ടുകള്‍ ഇറക്കിയത്. കോവിഡ് പ്രോട്ടോക്കോള്‍ നിലനിൽക്കുന്നതിനാല്‍ നാലുപേരെ വീതമാണ് ബോട്ടില്‍ കയറ്റുന്നത്. വരും ദിവസങ്ങളില്‍ ഫയര്‍ ഫോഴ്‌സി​ൻെറ അനുവാദത്തോടെ കൂടുതല്‍ ബോട്ടുകള്‍ ഇറക്കി തൃക്കൊടിത്താനം കൊക്കോട്ടുചിറ കുളത്തെ ജില്ലയിലെ തന്നെ പ്രധാനം ടൂറിസ്​റ്റ്​ കേന്ദ്രമാക്കിമാറ്റാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത്. ഇതോടൊപ്പം കുടുംബശ്രീയുടെ നേതൃത്വത്തില്‍ കുളത്തിന്​ സമീപത്ത് തട്ടുകടകളും ക്രമീകരിക്കും. പഞ്ചായത്ത് പ്രസിഡൻറ്​ എന്‍. രാജു പെഡല്‍ ബോട്ടുകള്‍ ഉദ്ഘാടനം ചെയ്തു. മേഴ്‌സി റോയി, സോണി ഫിലിപ്, സുവര്‍ണകുമാരി, എം‍.കെ‍. രാജു, പഞ്ചായത്ത് സെക്രട്ടറി മുരളീധരന്‍ നായര്‍, അസി. സെക്രട്ടറി ബിന്‍സി ചെറിയാന്‍, കുടുംബശ്രീ സി‍.ഡി‍.എസ് ചെയര്‍പേഴ്‌സൻ പി‍.എസ്‍. സാനില, ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിത സുരേഷ് എന്നിവര്‍ പങ്കെടുത്തു. KTL pedal boat തൃക്കൊടിത്താനം കൊക്കോട്ടുചിറ കുളത്തില്‍ ഒരുക്കിയ പെഡല്‍ ബോട്ടില്‍ യാത്രചെയ്യുന്നവര്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.