പാലാ: മാർ സ്ലീവ മെഡിസിറ്റിയുടെ സഹോദര സ്ഥാപനമായ മാർ സ്ലീവാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് ആൻഡ് റിസർച്ചിൽ ഡിപ്ലോമ കോഴ്സുകൾക്ക് തുടക്കമായി. മാർ സ്ലീവാ മെഡിസിറ്റിയിൽ നടന്ന ചടങ്ങിൽ പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ക്ലാസുകൾ ഉദ്ഘാടനം ചെയ്തു. പ്ലസ്ടു സയൻസ് വിഭാഗത്തിൽ പഠനം പൂർത്തിയാക്കിയവർക്കായി ഡയാലിസിസ് ടെക്നോളജി, അനസ്തേഷ്യോളജി ആൻഡ് ക്രിട്ടിക്കൽ കെയർ ടെക്നോളജി എന്നിങ്ങനെ രണ്ട് വർഷം ദൈർഘ്യമുള്ള ഡിപ്ലോമ കോഴ്സുകളാണ് ആരംഭിച്ചത്. ഡയാലിസിസ് ടെക്നോളജിയിൽ പത്തു സീറ്റുകളും അനസ്തേഷ്യോളജി ആൻഡ് ക്രിട്ടിക്കൽ കെയർ ടെക്നോളജി കോഴ്സിന് ആറ് സീറ്റുകളുമാണ് നിലവിലുള്ളത്. മിതമായ ചെലവിൽ മികച്ച മെഡിക്കൽ വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശ്യത്തിലാണ് കോഴ്സുകൾ ആരംഭിക്കുന്നതെന്ന് മാർ സ്ലീവാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് ആൻഡ് റിസർച്ച് ഡയറക്ടർ ഡോ. ഫാ. ജോസഫ് പര്യാത്ത് അറിയിച്ചു. ചടങ്ങിൽ മാർ സ്ലീവാ മെഡിസിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ മോൺ. എബ്രഹാം കൊല്ലിത്താനത്തുമലയിൽ, മെഡിക്കൽ ഡയറക്ടർ ഡോ. ലിസി തോമസ്, അനസ്തേഷ്യോളജി ആൻഡ് പെരിഓപറേറ്റിവ് വിഭാഗം സീനിയർ കൺസൽട്ടൻറ് ഡോ. എബിജോൺ, നെേഫ്രാളജി വിഭാഗം സീനിയർ കൺസൾട്ടൻറ് ഡോ. മഞ്ജുള രാമചന്ദ്രൻ, ഡോ. ജോർജ് സെബാസ്റ്റ്യൻ എന്നിവരും പങ്കെടുത്തു. ചിത്രം -KTG mar sleeva institute മാർ സ്ലീവാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ്ആൻഡ് റിസർച്ചിലെ പുതിയ കോഴ്സുകളുടെ ഉദ്ഘാടനം പാല രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.