കോളജുകളും സർവകലാശാലകളും ഉയർന്ന നാക് ഗ്രേഡിന് ശ്രമിക്കണം -മുഖ്യമന്ത്രി

കോട്ടയം: സർവകലാശാലകളും കോളജുകളും ഉയർന്ന നാക് (നാഷനൽ അസസ്‌മൻെറ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ) ഗ്രേഡ് നേടിയെടുക്കാൻ കഠിനമായി പരിശ്രമിക്കണമെന്നും സർക്കാർ മികച്ച പരിഗണനയാണ് ഉന്നതവിദ്യാഭ്യാസ മേഖലക്ക്​ നൽകുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എം.ജി സർവകലാശാലയിൽ സ്​റ്റാർട്ടപ് സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാനും വിദ്യാർഥികൾക്ക് സൗകര്യങ്ങൾ ഒരുക്കാനുമായി നിർമിച്ച സ്​റ്റുഡൻറ്‌സ് അമിനിറ്റീസ് കം ഇൻകുബേഷൻ കേന്ദ്രത്തി​ൻെറ ഒന്നാംഘട്ടത്തി​ൻെറ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. 'റൂസ' സാമ്പത്തിക സഹായമടക്കം ലഭിക്കണമെങ്കിൽ ഉയർന്ന നാക് ഗ്രേഡ് വേണം. അതിനായാണ് നിലവാരമുള്ള പഠനാന്തരീക്ഷവും ഗുണമേന്മ ഉറപ്പുവരുത്തുന്ന വിദ്യാഭ്യാസവും ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നത്. യു.ജി, പി.ജി സീറ്റുകളിൽ ഇരുപതിനായിരത്തോളം സീറ്റുകളുടെ വർധന വരുത്താൻ കഴിഞ്ഞതായി യോഗത്തിൽ അധ്യക്ഷത വഹിച്ച ഉന്നതവിദ്യാഭ്യാസ​ മന്ത്രി ഡോ. കെ.ടി. ജലീൽ പറഞ്ഞു. തോമസ് ചാഴികാടൻ എം.പി, കെ. സുരേഷ് കുറുപ്പ് എം.എൽ.എ, വൈസ് ചാൻസലർ പ്രഫ. സാബു തോമസ്, പ്രോ-വൈസ് ചാൻസലർ പ്രഫ. സി.ടി. അരവിന്ദകുമാർ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലിസി ടോമി, ജില്ല പഞ്ചായത്ത്​ അംഗം ബി. മഹേഷ് ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത്​ അംഗം മോളി ലൂയിസ്, ഗ്രാമപഞ്ചായത്ത്​ അംഗം ഷിമി സജി, സിൻഡിക്കേറ്റ്​ അംഗം പി. ഷാനവാസ്, ഡോ. എ. ജോസ്, സിൻഡിക്കേറ്റ് അംഗങ്ങൾ, രജിസ്ട്രാർ ഡോ. ബി. പ്രകാശ് കുമാർ എന്നിവർ പങ്കെടുത്തു. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തി​ൻെറ രാഷ്​ട്രീയ ഉച്ചതർ ശിക്ഷ അഭിയാൻ (റൂസ) പദ്ധതിയിലൂടെ 4.53 കോടി രൂപ ചെലവിലാണ് സ്​റ്റുഡൻറ്‌സ് അമിനിറ്റീസ് കം ഇൻകുബേഷൻ കേന്ദ്രത്തിൻറ ഒന്നാംഘട്ട നിർമാണപ്രവൃത്തി പൂർത്തീകരിച്ചത്. പദ്ധതിയുടെ 40 ശതമാനം സംസ്ഥാനവിഹിതമാണ്. ചിത്രം: KTG MGU STUDENT AMENITY എം.ജി സർവകലാശാല സ്​റ്റുഡൻറ്‌സ് അമിനിറ്റീസ് കം ഇൻകുബേഷൻ കേന്ദ്രത്തി​ൻെറ ഒന്നാംഘട്ടത്തി​ൻെറ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.