കേരളകോൺഗ്രസി​ൽ ചേർന്നു

കോട്ടയം: നിയോജകമണ്ഡലത്തിലെ പുത്തനങ്ങാടി മേഖലയിലെ ഇരുപത്തിയഞ്ചോളം കോൺഗ്രസ് പ്രവർത്തകർ കേരള കോൺഗ്രസ് എമ്മിൽ ചേർന്നു. താഴത്തങ്ങാടി, പുത്തനങ്ങാടി പ്രദേശത്തെ സാമൂഹിക സേവന പ്രവർത്തനങ്ങളിൽ സജീവമായ രാഹുൽ രഘുനാഥി​ൻെറ നേതൃത്വത്തിലുള്ള ഇരുപത്തഞ്ചോളം പ്രവർത്തകരാണ് ചേർന്നത്. തോമസ് ചാഴികാടൻ എം.പി പ്രവർത്തകരെ സ്വീകരിച്ചു. പാർട്ടി സംസ്​ഥാന മീഡിയ കോഓഡിനേറ്റർ വിജി എം.തോമസ്, കോട്ടയം നിയോജകമണ്ഡലം പ്രസിഡൻറ്​ ജോജി കുറുത്തിയടൻ, രാജു ആലപ്പാട്ട്, ബിറ്റു വൃന്ദാവൻ എന്നിവർ പങ്കെടുത്തു. photo KTL congress m പുത്തനങ്ങാടിയിൽ കോൺഗ്രസ് വിട്ട് കേരള കോൺഗ്രസിൽ ചേർന്നവർക്ക് നൽകിയ സ്വീകരണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.