പാർട്ടി നിലപാടിനൊപ്പം -മാണി.സി.കാപ്പൻ

പാലാ: ഇടതുപക്ഷം ഒറ്റക്കെട്ടായി പ്രവർത്തിച്ചാണ് പാലാ പിടിച്ചെടുത്തതെന്ന്​ മാണി.സി.കാപ്പൻ. പതിറ്റാണ്ടുകളായി എൽ.ഡി.എഫിലെ ഘടകകക്ഷിയാണ് എൻ.സി.പി. പാർട്ടിക്കൊപ്പം താനും ഇടതുമുന്നണിയുടെ ഭാഗമാണ്. എൻ.സി.പിയുടെ നിലപാട് പാർട്ടി നേതൃത്വമാണ് വ്യക്തമാക്കുന്നത്. അച്ചടക്കമുള്ള പ്രവർത്തകൻ എന്ന നിലയിൽ പാർട്ടി നിലപാട് താൻ അനുസരിക്കും. മറ്റുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതവും വസ്തുതകൾക്കു നിരക്കാത്തതുമാണെന്നും അദ്ദേഹം പറഞ്ഞു. മാണി.സി.കാപ്പനെക്കുറിച്ച്​ പ്രചരിപ്പിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധവും ഭാവനാ സൃഷ്​ടിയുമാണെന്ന്​ എം.എൽ.എയുടെ ഓഫിസും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.