കുഞ്ഞിനെ വലിച്ചെറിഞ്ഞ ഡെപ്യൂട്ടി ​േറഞ്ച്​ ഓഫിസറെ രക്ഷിക്കാൻ ശ്രമം -എം.പി

പത്തനംതിട്ട: പമ്പവാലിയിൽ ഒ​ന്നര വയസ്സുള്ള കുഞ്ഞിനെ വലിച്ചെറിയുകയും മാതാവിനെയും കാലിന് സ്വാധീനമില്ലാതിരിക്കുന്ന വീട്ടമ്മ​െയയും ആക്രമിച്ച ഡെപ്യൂട്ടി േറഞ്ച്​ ഓഫിസറെ രക്ഷിക്കാൻ നീക്കം നടക്കുന്നതായി ആ​േൻറാ ആൻറണി എം.പി. കുടുംബം എരുമേലി പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഉപദ്രവം ഏൽക്കേണ്ടിവന്നവർ നിസ്സഹായരാണ്​. ഒന്നര വയസ്സുള്ള കുഞ്ഞിനെയാണ് റോഡിൽ എറിഞ്ഞത്. മനുഷ്യത്വരഹിത ആക്രമണത്തിൽ നാട്ടുകാർ ഒന്നടങ്കം പ്രതിഷേധിക്കുന്നതിനി​െടയാണ് ഇദ്ദേഹത്തെ സ്ഥലം മാറ്റിയത്. ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുക്കുന്നതിന് പകരമാണ്​ സ്ഥലംമാറ്റി തടിയൂരാൻ ശ്രമിക്കുന്നത്. വനം മന്ത്രിയുമായി വിഷയം സംസാരിച്ചപ്പോൾ നടപടി എടുക്കും എന്ന ഉറപ്പി​ൻെറ ലംഘനംകൂടിയാണിത്. ഇദ്ദേഹത്തെ ഉടനടി സസ്​പെൻഡ് ചെയ്​ത്​ ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. അക്രമത്തിനിരയായ നാട്ടുകാരെയും കുടുംബാംഗങ്ങളെയും എം.പി സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.