ഗവി ഇന്ന്​ മുതൽ തുറക്കും

പടം മെയിൽ... ചിറ്റാർ: ഗവി വിനോദ സഞ്ചാര മേഖല വെള്ളിയാഴ്ച മുതൽ സഞ്ചാരികൾക്കായി തുറന്നുകൊടുക്കും. ആങ്ങമൂഴി കൊച്ചാണ്ടി വനംവകുപ്പ്​ ചെക്ക് പോസ്​റ്റ്​ വഴി രാവിലെ 8.30 മുതല്‍ 11 വരെ മാത്രമേ പ്രവേശനം അനുവദിക്കൂ. 10 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്കും 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പ്രവേശനം അനുവദിക്കില്ല. ജീപ്പ്, കാര്‍ എന്നീ ഇനത്തില്‍പ്പെട്ട വാഹനങ്ങള്‍ മാത്രമേ കടത്തിവിടുകയുള്ളൂ. www.gavikakkionline.com എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി ബുക്ക് ചെയ്താണ് പ്രവേശനം അനുവദിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.