പൂച്ചകളുടെ ദുരൂഹമരണം:​ വീട്ടമ്മയുടെ പരാതിയിൽ ​േപാസ്​റ്റ്​മോർട്ടം

േകാട്ടയം: അരുമകളായ വളർത്തുപൂച്ചകളുടെ ദുരൂഹമരണത്തി​ൻെറ കാരണം തേടി വീട്ടമ്മ പൊലീസ്​ സ്​റ്റേഷനിൽ. ഇവരുടെ പരാതിയെ തുടർന്ന്​ പൂച്ചകളുടെ ജഡം പോസ്​റ്റ്​മോർട്ടം നടത്തി. മുട്ടമ്പലം കല്ലൂപ്പറമ്പിൽ പുഷ്​പ ബേബി തോമസി​ൻെറ പരാതിയിലാണ്​ അപൂർവ നടപടി. 2012 മുതൽ ഇവർ വീട്ടിൽ പൂച്ചകളെ വളർത്തുന്നുണ്ട്​. റോഡരികിൽ ഒറ്റപ്പെട്ടുകാണുന്നതും പരിക്കേറ്റതുമായ പൂച്ചകളെയടക്കം എടുത്തുകൊണ്ടുവന്ന്​ പരിപാലിക്കാറുമുണ്ട്​.
ഇപ്പോൾ 15 പൂച്ചകളാണ്​ ആകെയുള്ളത്​. കുറച്ചുകാലമായി ഇവരുടെ വീട്ടിലെ പൂച്ചകൾ അപ്രത്യക്ഷമാകുന്നതും ചാകുന്നതും തുടർക്കഥയാണ്​. 30 പൂച്ചകളെയാണ്​ പലപ്പോഴായി ഇവർക്ക് നഷ്​​ടപ്പെട്ടത്​​. കഴിഞ്ഞ ദിവസവും മൂന്നുപൂച്ചകളെ ചത്തനിലയിൽ കണ്ടെത്തുകയും മൂന്നെണ്ണത്തിനെ കാണാതാകുകയും ചെയ്​തു. ഇതോടെ ചത്ത പൂച്ചകളുമായി കോടിമതയിലെ മൃഗാശുപത്രിയിൽ എത്തിയെങ്കിലും പോസ്​റ്റ്​മോർട്ടം നടത്തിയാലേ മരണകാരണം അറിയാനാവൂ എന്ന്​​ ഡോക്​ടർ അറിയിച്ചു.
എന്നാൽ, ഇതിനു​ പൊലീസ്​ കേ​സെടുത്ത്​ എഫ്​.ഐ.ആർ ഇടണം. ഞായറാഴ്​ച വൈകീട്ട്​ മൃഗസംരക്ഷണ സംഘടനയായ 'ആരോ' യുടെ പ്രവർത്തകർക്കൊപ്പം ഇവർ കോട്ടയം ഈസ്​റ്റ്​ പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകാനെത്തി​. എന്നാൽ, ആദ്യം പരാതി സ്വീകരിക്കാൻ ​തയാറായില്ലെന്ന്​ പുഷ്​പ പറയുന്നു. മുൻ കേന്ദ്രപരിസ്ഥിതി മന്ത്രി മേനക ഗാന്ധിയുടെ ഓഫിസിൽനിന്ന്​ വിളിപ്പിച്ചശേഷമാണ്​ പൊലീസ്​ പരാതി സ്വീകരിച്ചതും രശീതി​ നൽകിയതും.
കോടിമത ആ​ശുപത്രിയിൽ പോസ്​റ്റ്​മോർട്ടത്തിന്​ സൗകര്യം ഇല്ലാത്തതിനാൽ തിങ്കളാഴ്​ച തിരുവല്ല മഞ്ഞാടിയിലെ പക്ഷിരോഗ നിർണയ കേന്ദ്രത്തിലെത്തിച്ചു. പോസ്​റ്റ്​മോർട്ടത്തിൽ പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തിയില്ല. ​ആന്തരികാവയവങ്ങൾ പരിശോധനക്ക്​​ അയച്ചിരിക്കുകയാണ്​. പോസ്​റ്റ്​മോർട്ടം റിപ്പോർട്ട്​ കിട്ടിയശേഷം തുടർനടപടിയെടുക്കുമെന്ന്​ ഈസ്​റ്റ്​ സി.ഐ നിർമൽ ബോസ്​ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.