പുനലൂർ - മൂവാറ്റുപുഴ റോഡ്​ പണിക്ക് മഴ തടസ്സം

റാന്നി: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയുടെ പണികൾക്ക് മഴ തടസ്സമാകുന്നു. പ്ലാച്ചേരി - കോന്നി റീച്ചുകളിലെ പണിക്ക് കനത്ത മഴ വേഗം കുറച്ചു. പ്ലാച്ചേരിയിൽനിന്ന് പൊൻകുന്നം വരെയും പണികൾ വേറെ കോട്ടയം ജില്ലയിൽ നടക്കുന്നുണ്ട്. അവിടെയും മഴ തടസ്സം ഉണ്ടാക്കുന്നു. കഴിഞ്ഞ മാർച്ചിനുമുമ്പേ അവസാനവട്ട സർവേ ജോലികൾ പൂർത്തീകരിച്ച് പണികൾ തുടങ്ങിയിരുന്നു. എന്നാൽ, ലോക് ഡൗൺ കാലയളവിൽ രണ്ടുമാസത്തോളം തടസ്സം നേരി​െട്ടങ്കിലും പണി വേഗത്തിലാകുന്നതിനിടയിലാണ് കഴിഞ്ഞ ഒരു മാസമായി മഴ വിനയായത്. റോഡി​ൻെറ വശങ്ങൾ സംരക്ഷണഭിത്തി നിർമിക്കാൻ വേണ്ടിയെടുത്ത കുഴികൾ മഴവെള്ളം നിറഞ്ഞു. വെള്ളം മോ​ട്ടോർ ഉപയോഗിച്ച് വറ്റിച്ചാണ് പലേടത്തും പണി തുടരുന്നത്. റോഡിലെ വളവുകൾ നിവർത്ത് പണിയുന്നതി​ൻെറ ഭാഗമായ മണ്ണിടീൽ ജോലികൾ നടക്കാത്ത അവസ്ഥയാണ്. വീതികൂട്ടലി​ൻെറ ഭാഗമായി സ്ഥലം ഏ​െറ്റടുത്ത മൺതിട്ടകൾ മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനാൽ മഴവെള്ളം കൂടിക്കലർന്ന് റോഡിൽ ചളിക്കുളംതന്നെ രൂപപ്പെട്ടിട്ടുണ്ട്. സംസ്ഥാന പാതയിൽ കോന്നി - പ്ലാച്ചേരി റീച്ചിൽ 30 കിലോമീറ്റർ ദൂരത്തിലാണ് റോഡി​ൻെറ പണി നടക്കുന്നത്. ഇതിന്​ 297 കോടി രൂപയാണ് പദ്ധതിക്കായുള്ളത്. റോഡിലെ വലിയ വളവുകൾ നിവർത്ത് സംരക്ഷണ ഭിത്തികൾ നിർമിച്ചാണ് പണിയുന്നത്. ഇപ്പോൾ റോഡിൽ യാത്ര ദുരിതമാണ്. ptl__punalur_mvpa road ranny mandiarm പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാത നിർമാണത്തി​ൻെറ ഭാഗമായി റാന്നി മന്ദിരം ജങഷനുസമീപം റോഡി​ൻെറ സംരക്ഷണഭിത്തിക്കുവേണ്ടി വാനം എടുത്ത കുഴിയിൽ മഴവെള്ളം നിറഞ്ഞപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.