ക്യാപ്റ്റൻ രാജു പുരസ്കാരം ജനാർദനന് നൽകി

കൊച്ചി: സിനിമ പ്രേക്ഷക കൂട്ടായ്മയുടെ പ്രഥമ ക്യാപ്റ്റൻ രാജു സ്മാരക പുരസ്കാരം നടൻ ജനാർദനന് സംവിധായകൻ രൺജി പണിക്കർ സമ്മാനിച്ചു. 46 വർഷമായി സജീവ സാന്നിധ്യമായ ജനാർദനൻ മലയാള സിനിമയുടെ നട്ടെല്ലാണെന്നും അദ്ദേഹത്തി​ൻെറ സിനിമ ജീവിതം പുത്തൻ തലമുറക്ക്​ മാതൃകയാണെന്നും രൺജി പണിക്കർ പറഞ്ഞു. സംവിധായകൻ എം. പത്മകുമാർ പ്രശസ്തിപത്രം നൽകി. നട​ൻെറ എറണാകുളത്തെ വീട്ടിൽ നടന്ന ചടങ്ങിൽ സിനിമ പ്രേക്ഷക കൂട്ടായ്മ കൺവീനർ സലിം പി. ചാക്കോ അധ്യക്ഷത വഹിച്ചു. വിക്ടർ ടി. തോമസ്, പി. സക്കീർ ശാന്തി, എസ്. അഫ്സൽ, രതീഷ് മുട്ടപ്പള്ളിൽ എന്നിവർ പ്രസംഗിച്ചു. ekg janardanan പ്രഥമ ക്യാപ്റ്റൻ രാജു സ്മാരക പുരസ്കാരം നടൻ ജനാർദനന് സംവിധായകൻ രൺജി പണിക്കർ കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.