ഫാ. ജോർജ്​ കുരിശുംമൂട്ടിലിന്​ സ്ഥാനചിഹ്​നങ്ങൾ നൽകി

കോട്ടയം: കോട്ടയം അതിരൂപത​ നിയുക്ത സഹായ മെത്രാൻ ഫാ. ജോർജ്​ കുരിശുംമൂട്ടിലിനെ മാർ മാത്യു മൂലക്കാട്ട് സ്ഥാനചിഹ്നങ്ങൾ അണിയിച്ചു. കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ നടന്ന പ്രാർഥനാ ശുശ്രൂഷയിലാണ് സ്ഥാനികചിഹ്നങ്ങൾ നൽകിയത്​. അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാര​േശ്ശരിൽ, വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ചാൻസലർ ഡോ. ജോൺ ചേന്നാകുഴി, പ്രൊക്യുറേറ്റർ ഫാ. അലക്‌സ് ആക്കപ്പറമ്പിൽ, ഡോ. മാത്യു കുരിയത്തറ, ഫാ. ടിനേഷ് പിണർക്കയിൽ, ഫാ. ഗ്രെയ്‌സൺ വേങ്ങക്കൽ, ഫാ. നോബിൾ കല്ലൂർ എന്നിവർ പ​െങ്കടുത്തു. ഗീവർഗീസ് മാർ അപ്രേം എന്ന പേരിലാകും നിയുക്ത സഹായമെത്രാൻ അറിയപ്പെടുക. പടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.