ഭൂവിന​ിയോഗ ഭേദഗതി നടക്കില്ല; പട്ടയഭൂമിയിൽ കൃഷിയും വീടും മാത്രം

തൊടുപുഴ: വാണിജ്യ ആവശ്യങ്ങൾക്കുകൂടി പട്ടയഭൂമി ഉപയോഗിക്കാൻ കഴിയുംവിധം 1964 ലെ കേരള ഭൂപതിവ്ചട്ടം ഭേദഗതി ചെയ്യുന്നത്​ സർക്കാർ മരവിപ്പിച്ചു. ഭൂമി പതിച്ചുനൽകിയത്​ എന്ത്​ ആവശ്യത്തിനെന്ന്​ വ്യക്തമായി രേഖപ്പെടുത്തി മാത്രമേ കൈവശാവകാശ സർട്ടിഫിക്കറ്റ്​ അനുവദിക്കാവൂ എന്ന നിലവിലെ ഉത്തരവ്​ കർശനമായി പാലിക്കണമെന്ന്​​ ഇതിന് ​പിന്നാലെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ജില്ല കലക്​ടർമാരോട്​ നിർദേശിച്ചു. 1964 ലെ ഭൂപതിവ് ചട്ടപ്രകാരം വീടിനും കൃഷിക്കും മാത്രമേ പതിച്ചുകിട്ടിയ ഭൂമി ഉപയോഗിക്കാവൂ. ഇൗ നിയമം​ കർശനമായി പാലിക്കണമെന്ന്​ നിർദേശിച്ച്​ ഇറക്കിയ 2019 ആഗസ്​റ്റ്​ 22ലെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവി​ൻെറ പശ്ചാത്തലത്തിൽ വീടും കൃഷിയും ഒഴികെ നിർമിതികൾ മുഴുവൻ മുൾമുനയിലാകുകയായിരുന്നു. പട്ടയ വ്യവസ്ഥകളുടെ ലംഘനമില്ലെന്ന്​ ഉറപ്പാക്കി റവന്യൂവകുപ്പിൽനിന്ന്​ നിരാക്ഷേപ പത്രം ലഭ്യമാക്കി മാത്രമേ ഇപ്പോൾ കൈവശഭൂമി ഉപയോഗം സാധ്യമാകൂ. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിനെത്തുടർന്ന്​ ഇടുക്കിയിൽ മാസങ്ങളായി തുടരുന്ന നിർമാണ സ്​തംഭനം കണക്കിലെടുത്ത്​ സർവകക്ഷി ആവശ്യം പരിഗണിച്ചായിരുന്നു മുഖ്യമന്ത്രി ഇടപെട്ട്​ ചട്ടഭേദഗതി നീക്കം. സംസ്ഥാനത്ത്​ മറ്റൊരു ജില്ലക്കും ബാധകമാകാത്ത നിയമം ഇടുക്കിയിൽ അടിച്ചേൽപിക്കുന്നെന്ന ആരോപണവും കണക്കിലെടുത്തായിരുന്നു ഡിസംബർ 18ന്​ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ഭേദഗതിക്ക്​ ധാരണ. ഇതിന്​ പിന്നാലെയാണ്​ ഇടുക്കിക്ക്​ മാത്രം ബാധകമാക്കിയ നിർമാണ നിയന്ത്രണം സംസ്ഥാനത്താകെ നടപ്പാക്കണമെന്ന്​ ജൂലൈ 29ന്​ ഹൈകോടതി ഉത്തരവിട്ടത്​. ഇതോടെ ചട്ടഭേദഗതി ഉടനുണ്ടാകുമെന്ന്​ പ്രതീക്ഷിച്ചിരിക്കെയാണ്​ GO(MS) 269/2019 നമ്പറായി പുറപ്പെടുവിച്ച സർക്കാർ ഉത്തരവിലെ നിബന്ധന കൂടുതൽ കർശനമാക്കിയും കോടതി നിർദേശം ചൂണ്ടിക്കാട്ടിയും സർക്കുലർ പുറപ്പെടുവിച്ചത്​. 1964ലെ ചട്ടമനുസരിച്ച് പതിച്ചുനൽകിയ ഭൂമിയിൽ സംസ്ഥാനത്തുടനീളം വാണിജ്യ സ്ഥാപനങ്ങൾ നിർമിക്കപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ നടപടിയെടുത്താൽ ആയിരക്കണക്കിന് പട്ടയങ്ങള്‍ റദ്ദാക്കേണ്ടി വരും. അഷ്​റഫ്​ വട്ടപ്പാറ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.